/indian-express-malayalam/media/media_files/uploads/2023/06/Families-evacuated-from-coastal-areas-at-a-shelter-in-Gandhidham-Kutch-on-Tuesday.-Nirmal-Harindran.jpg)
എക്സ്പ്രെസ്സ് ഫൊട്ടൊ : നിര്‍മല്‍ ഹരീന്ദ്രന്‍
ബിപോര്‍ജോയ് ചുഴലിക്കാറ്റ് വടക്കുകിഴക്കന്‍ അറബിക്കടലില്‍ അതിതീവ്ര ചുഴലിക്കാറ്റായി ദുര്‍ബലമായിരിക്കെ, സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 5 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് പുലര്‍ച്ചെ 2.30 ന് ജഖാവു തുറമുഖത്തിന് (ഗുജറാത്ത്) 90 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ്, ദേവഭൂമി ദ്വാരകയില്‍ നിന്ന് 300 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ്, 310 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ്, നലിയയില്‍ നിന്ന് 350 കി.മീ. പോര്‍ബന്തറിന് പടിഞ്ഞാറ്, കറാച്ചി (പാക്കിസ്ഥാന്‍) യുടെ തെക്ക്-തെക്ക് പടിഞ്ഞാറ് 370 കി.മീ. ദൂരത്താണ്.
ഗുജറാത്തില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് എട്ട് തീരദേശ ജില്ലകളില്‍ നിന്ന് 37,700-ലധികം ആളുകളെ ഒഴിപ്പിച്ചു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. ഗാന്ധിധാം ടൗണിലെ ദീന്‍ദയാല്‍ തുറമുഖ അതോറിറ്റിയുടെ (ഡിപിഎ) മള്‍ട്ടിപര്‍പ്പസ് ഹാളായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഹാള്‍ ജനങ്ങളുടെ താല്‍ക്കാലിക അഭയകേന്ദ്രമാക്കി മാറ്റി.
ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാറ്റില്‍ പോര്‍ബന്തര്‍ നഗരത്തിലെ ഖര്‍വാവാദ് മേഖലയില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. തിങ്കളാഴ്ച കച്ച് ജില്ലാ ആസ്ഥാനമായ ഭുജില്‍ സമാനമായ സംഭവത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഇതോടെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം നാലായി. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ കാണ്ട്ല തുറമുഖത്ത് നിന്ന് 2,200 പേരെ ഒഴിപ്പിച്ചു. ഗാന്ധിധാം പട്ടണത്തിലെ റെസിഡന്‍ഷ്യല്‍ കോളനിയായ ഗോപാല്‍പൂരിലെ എസ്വിപി ഹാള്‍, സ്റ്റാഫ് ക്ലബ്, കേന്ദ്രീയ വിദ്യാലയം എന്നീ മൂന്ന് താല്‍ക്കാലിക സൈക്ലോണ്‍ ഷെല്‍ട്ടറുകളില്‍ ഡിപിഎ കുടിയിറക്കപ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്നു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുടിലുകളിലും വീടുകളിലും താമസിക്കുന്ന 14,088 പേരെ ജില്ലാ ഭരണകൂടം ഒഴിപ്പിക്കുമെന്നും ആവശ്യമെങ്കില്‍ 10 കിലോമീറ്റനുള്ളില്‍ താമസിക്കുന്ന 7278 പേരെ കൂടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും ബന്ധപ്പെട്ട വകുപ്പ് അറിയിച്ചിരുന്നു. കച്ചിലെ 122 തീരദേശ ഗ്രാമങ്ങളില്‍ നിന്ന് ഒഴിപ്പിക്കല്‍ നടക്കുന്നു, തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ 11,000 പേരെ ഇതിനകം തന്നെ സൈക്ലോണ്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റി.
കച്ച്, പോര്‍ബന്തര്‍, ജുനാഗഡ്, ജാംനഗര്‍, ദേവഭൂമി-ദ്വാരക, ഗിര്‍-സോമനാഥ് എന്നീ എട്ട് ജില്ലകളില്‍നിന്നായി ചൊവ്വാഴ്ച വൈകുന്നേരം വരെ 6,229 ഉപ്പിലിട്ടത്തൊഴിലാളികള്‍ ഉള്‍പ്പെടെ 37,794 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ചീഫ് സെക്രട്ടറി രാജ് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. , മോര്‍ബിയിലും രാജ്കോട്ടിലും ചുഴലിക്കാറ്റിന് നാശനഷ്ടങ്ങശുണ്ടാക്കുമെന്നും കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ ജില്ലകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ജൂണ്‍ 15 ന് വൈകുന്നേരം 150 കിലോമീറ്റര്‍ വേഗതയില്‍ മണിക്കൂറില്‍ 125-135 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റ് ജഖാവുവിന് സമീപം കരയില്‍ പതിക്കുമെന്ന് പ്രവചിക്കുന്നു. ചുഴലിക്കാറ്റ് ബുധനാഴ്ച ഭൂരിഭാഗം സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് കാരണമാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. ബിപോര്‍ജോയ് ചുഴലിക്കാറ്റ് കച്ചിനടുത്ത് കരകയറിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ന് ഈ ജില്ലകളില്‍ കനത്തതോ അതിശക്തമായതോ ആയ മഴ മുന്നറിയിപ്പുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.