അഹമ്മദാബാദ്: കൊറോണ വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ, ഗോ മൂത്രത്തിന്റെ വിൽപ്പനയിലും ഉപഭോഗത്തിലും ഗുജറാത്തിൽ ഗണ്യമായ വർധനയുണ്ടായതായി റിപ്പോർട്ട്. നിലവിൽ സംസ്ഥാനത്ത് പ്രതിദിനം 6,000 ലിറ്റർ ഗോ മൂത്രം വിറ്റു പോകുന്നതായി രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭ് കതിരിയ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കോവിഡിന്റെ പ്രതിരോധത്തിനും രോഗപ്രതിരോധ ശേഷി വർധിക്കുന്നതിനും ഗോമൂത്രം ഉത്തമമാണെന്ന വിശ്വാസമാണ് വിൽപ്പന കൂടാൻ കാരണം.

കഴിഞ്ഞ മാസം ഡല്‍ഹിയില്‍ അഖില ഭാരത ഹിന്ദു മഹാസഭ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഗോമൂത്രം രോഗപ്രതിരോധത്തിന് ഉത്തമമാണെന്ന പ്രചാരണം നടത്താന്‍ വേണ്ടിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ഗോമൂത്രം സേവിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നത് നവമാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തിരുന്നു.

Read More: ഏപ്രിൽ 14ന് ശേഷം ‘ഭാഗിക ലോക്ക്ഡൗണ്‍’

ഗോമൂത്രം സേവിക്കുന്നതിനൊപ്പം അണുനശീകരണത്തിനായി പലരും ബോഡി സ്‌പ്രേയായും ഉപയോഗിക്കുന്നുണ്ട്. ദഹനപ്രക്രിയയ്ക്ക് ഗോമൂത്രം ഉത്തമമാണെന്നും ബാക്ടീരിയകളെ നശിപ്പിക്കുമെന്നും കൊറോണ വൈറസിനെ ചെറുക്കാന്‍ ശേഷിയുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് അവകാശപ്പെടുന്നുണ്ട്.

“ദഹനം മെച്ചപ്പെടുത്തുന്നതിനുപുറമെ, ഗോ മൂത്രം ലിംഫോസൈറ്റുകളെ ശക്തിപ്പെടുത്തുകയും ആന്റിഓക്‌സിഡന്റുകളിൽ എത്തിച്ചേരുകയും ചെയ്യുന്നു,” കതിരിയയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് പറയുന്നു. “ഗോ മൂത്രം ബാക്ടീരിയകളെ കൊല്ലുകയും, കൊറോണ വൈറസിനെതിരെ പോരാടുന്നതിന് തീർച്ചയായും സഹായകമാകും” ചെയ്യും എന്ന് കതിരിയ അവകാശപ്പെട്ടു.

ഗുജറാത്തില്‍ 4,000 ഗോശാലകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 500 ഓളം ഗോശാലകളില്‍ നിന്നാണ് നിലവില്‍ ഗോമൂത്രം ശേഖരിച്ച് വില്‍പ്പന നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook