scorecardresearch

അഹമ്മദ് പട്ടേലിന് ആശ്വാസം; കൂറുമാറിയ രണ്ട് എംഎല്‍എമാരുടെ വോട്ടുകള്‍ അസാധുവാക്കി

കോണ്‍ഗ്രസിന്‌ പിന്നാലെ ബി ജെ പിയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.ഉടന്‍ വോട്ട് എണ്ണല്‍ തുടങ്ങണം എന്ന് ബി ജെ പി ആവശ്യപ്പെട്ടു

കോണ്‍ഗ്രസിന്‌ പിന്നാലെ ബി ജെ പിയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.ഉടന്‍ വോട്ട് എണ്ണല്‍ തുടങ്ങണം എന്ന് ബി ജെ പി ആവശ്യപ്പെട്ടു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
അഹമ്മദ് പട്ടേലിന് ആശ്വാസം; കൂറുമാറിയ രണ്ട് എംഎല്‍എമാരുടെ വോട്ടുകള്‍ അസാധുവാക്കി

അഹമ്മദാബാദ്: ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​റു​മാ​റി ബി​ജെ​പി​ക്ക് കു​ത്തി​യ രണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ വോ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​സാ​ധു​വാ​ക്കി. വി​മ​ത കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ രാ​ഘ​വ്ജി പ​ട്ടേ​ൽ, ഭോ​ല ഗൊ​ഹേ​ൽ എ​ന്നി​വ​രു​ടെ വോ​ട്ടു​ക​ളാ​ണ് അ​സാ​ധു​വാ​ക്കി​യ​ത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഡൽഹിയിൽ പ്രത്യേകയോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. രണ്ട് കോൺഗ്രസ് വിമത എംഎൽമാരും വോട്ടു ചെയ്തശേഷം അമിത് ഷായെ ബാലറ്റ് പേപ്പർ കാണിച്ചെന്നാണു കോൺഗ്രസിന്റെ ആരോപണം.

Advertisment

ഇതേസമയമം അരുണ്‍ ജയ്റ്റ്ലി യുടെ നേതൃത്തിലുള്ള  ആറു  കേന്ദ്ര മന്ത്രിമാരുടെ  ബി ജെ പി സംഘവും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ഉടന്‍ വോട്ട് എണ്ണല്‍ തുടങ്ങണം എന്ന് ബി ജെ  പി ആവസ്യപ്പെട്ടിട്ടുണ്ട്. അതേസമയം താന്‍ തന്നെ ജയിക്കുമെന്നും വോട്ട് എണ്ണലുമായി മുന്നോട്ട് പോവാമെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തിട്ടില്ലെന്ന് വിമത നേതാവ് ശങ്കർ സിംഗ് വഗേല വ്യക്തമാക്കി. തോൽക്കുന്ന സ്ഥാനാർഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് വഗേല ചോദിച്ചു.

തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോട് സംസാരിക്കവെ ശങ്കർ സിംഗ് വഗേല തനിക്കൊപ്പം നിൽക്കുമെന്ന് അഹമ്മദ് പട്ടേൽ വ്യക്തമാക്കിയിരുന്നു. രണ്ട് എൻസിപി എംഎൽഎമാരും തനിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാൽ വഗേലയും , ഒരു എൻസിപി എം.എൽ.എയും കൂറുമാറിയിട്ടുണ്ട്. മൂന്നിൽ രണ്ടു പേ​​രെ ജ​​യി​​പ്പി​​ക്കാ​​നു​​ള്ള അം​​ഗ​​ബ​​ലം ബി​​ജെ​​പി​​ക്കു​​ണ്ട്. കോ​​ൺ​​ഗ്ര​​സ് പ​​ക്ഷ​​ത്തു​​നി​​ന്നു 14 പേ​​രെ പി​​ടി​​ക്കാ​​ൻ ബി​​ജെ​​പി​​ക്കു ക​​ഴി​​ഞ്ഞാ​​ൽ അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ൽ രാ​​ജ്യ​​സ​​ഭ കാ​​ണി​​ല്ല. 45 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​ണു പട്ടേലിന്‍റെ വി​​ജ​​യ​​ത്തി​​നു വേ​​ണ്ട​​ത്. എന്നാല്‍ താന്‍ വിജയിക്കുമെന്ന് തന്നെയാണ് പട്ടേലിന്റെ പ്രതികരണം.

Advertisment

182 അംഗ നിയമസഭയാണ് ഗുജറാത്തിലേത്. നേതൃത്വവുമായി ഇടഞ്ഞ് ആറു കോണ്‍ഗ്രസ് എംഎല്‍മാര്‍ രാജിവെച്ചതോടെ സഭയിലെ അംഗസംഖ്യ 176 ആയി. മൂന്ന് രാജ്യസഭാ സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒരു സ്ഥാനാര്‍ത്ഥി ജയിക്കാന്‍ വേണ്ട വോട്ട് നാല്‍പത്തി അഞ്ചാണ്. 121 എംഎല്‍എമാരുള്ള ബിജെപിക്ക് അമിത് ഷായെയും സ്മൃതി ഇറാനിയുടെയും എളുപ്പം ജയിപ്പിക്കാം. മൂന്നാമത്തെ സീറ്റിലേക്ക് സോണിയാഗാന്ധിയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും ബിജെപി സ്ഥാനാര്‍ത്ഥി ബല്‍വന്ദ് സിങ് രാജ്പുട്ടുമാണ് മത്സരിക്കുന്നത്.

Indian National Congress Bjp Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: