/indian-express-malayalam/media/media_files/2025/06/28/marriage-life-karkkidakam-ga-02-2025-06-28-11-04-22.jpg)
പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: വിവാഹ രജിസ്‌ട്രേഷൻ നിയമത്തിൽ നിർണ്ണായക ഭേദഗതികൾ വരുത്താൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. 2006-ലെ ഗുജറാത്ത് വിവാഹ രജിസ്‌ട്രേഷൻ നിയമത്തിലാണ് മാറ്റങ്ങൾ വരുത്തുന്നത്. ഇതനുസരിച്ച് വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം ഇനി മുതൽ നിർബന്ധമാക്കും. ലൗ ജിഹാദ് തടയൽ, പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കൽ എന്നീ ലക്ഷ്യത്തോടെയാണ് നിയമങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു.
Also Read:പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ചേരികൾ ഒഴിപ്പിക്കാൻ കേന്ദ്രം; മാർച്ച് 6 നകം മാറാൻ നിർദേശം
വെള്ളിയാഴ്ച നിയമസഭയിലാണ് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ഈ നിർദ്ദേശം അവതരിപ്പിച്ചത്. സംസ്ഥാനത്ത് പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളെ ചതിയിൽപ്പെടുത്തുന്ന സാഹചര്യമുണ്ടെന്നും ഇത് തടയാൻ ശക്തമായ ഒരു കവചം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമ്മവും പെൺകുട്ടികളുടെ അന്തസ്സും സംരക്ഷിക്കുന്നതിനാണ് ഈ നീക്കമെന്ന് സർക്കാർ വ്യക്തമാക്കി.
മാതാപിതാക്കളുടെ സമ്മതം നിർബന്ധം
വിവാഹ രജിസ്‌ട്രേഷൻ നിയമത്തിലെ പുതിയ ഭേദഗതികൾ അനുസരിച്ച് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാണ്. വിവാഹത്തിനായി അപേക്ഷ സമർപ്പിച്ചാൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ മാതാപിതാക്കളെ വാട്‌സാപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക്/നേരിട്ടുള്ള മാർഗ്ഗങ്ങളിലൂടെയോ വിവരം ഔദ്യോഗികമായി അറിയിക്കും.വിവാഹത്തിന് അപേക്ഷിക്കുമ്പോൾ വധുവിന്റെയും വരന്റെയും കൂടെ രണ്ട് സാക്ഷികളുടെ ഒപ്പും ഉണ്ടായിരിക്കണം. അപേക്ഷ നോട്ടറി സാക്ഷ്യപ്പെടുത്തിയതാകണം.
Also Read:ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം: ബോർഡിംഗ് പോയിന്റ് മാറ്റുന്നതിനുള്ള നിയമങ്ങളിൽ ഇളവ് വരുന്നു
ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്‌കൂൾ ലിവിങ് സർട്ടിഫിക്കറ്റ്, വിവാഹ ക്ഷണക്കത്ത്, വധുവിന്റേയും വരന്റെയും ഫോട്ടോകൾക്കൊപ്പം മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖകളും സമർപ്പിക്കണം. വിവാഹത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടോ എന്ന സത്യപ്രസ്താവനയും അപേക്ഷയ്‌ക്കൊപ്പം വേണം.അപേക്ഷ സമർപ്പിച്ച് രജിസ്ട്രാർക്ക് ബോധ്യപ്പെട്ടാൽ 30 ദിവസത്തിന് ശേഷമേ വിവാഹം രജിസ്റ്റർ ചെയ്യുകയുള്ളൂ. വിവരങ്ങൾക്കായി പ്രത്യേക പോർട്ടൽ തയ്യാറാക്കും.
പ്രണയത്തിനെതിരല്ലെന്ന് സർക്കാർ
തങ്ങൾ പ്രണയവിവാഹത്തിന് എതിരല്ലെന്നും എന്നാൽ വ്യക്തിത്വം മറച്ചുവെച്ച് പെൺകുട്ടികളെ ചതിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി. അഞ്ചുപേർ ചേർന്ന് വഞ്ചനാപരമായ വിവാഹങ്ങൾ നടത്തിയ കേസുകൾ ചൂണ്ടിക്കാട്ടിയാണ് ഈ നിയമം അനിവാര്യമാണെന്ന് സർക്കാർ വാദിക്കുന്നത്.
Also Read:സ്വർണ്ണത്തിലേക്കും വെള്ളിയിലേക്കും തിരിഞ്ഞ് ഇന്ത്യ; സമ്പദ്വ്യവസ്ഥയിൽ ആശങ്കയും പ്രതീക്ഷയും
ഈ ഭേദഗതികളിൽ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുശേഷം രൂപീകരിക്കുന്ന സമിതി നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും നിയമം അന്തിമമായി നടപ്പിലാക്കുക. പാട്ടീദാർ അനാമത്ത് ആന്ദോളൻ സമിതി ഉൾപ്പെടെയുള്ള വിവിധ സാമൂഹിക സംഘടനകൾ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്ന് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Read More:പോലീസ് പൊതുജനങ്ങളുമായി നല്ല ബന്ധം പുലർത്തണം: കടയുടമയെ മർദിച്ച കോൺസ്റ്റബിളിന്റെ നിർബന്ധിത വിരമിക്കൽ ശരിവെച്ച് കർണാടക ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us