സൂറത്ത്: ഭാര്യയുമായുണ്ടായ വഴക്ക് കലാശിച്ചത് ക്രൂരമായ കൊലപാതകത്തില്‍. സൂറത്തിലാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളായി മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ച ഷാനവാസ് ഷെയ്ഖ് എന്നയാളെ പൊലീസ് പിടികൂടി. ഷാനവാസ് തന്റെ രണ്ടാം ഭാര്യയായ സുലേഖയെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ഭാര്യയുമായുണ്ടായ കടുത്ത വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപ്പെടുത്തിയതിനു ശേഷം ഇയാള്‍ ഭാര്യയുടെ മൃതദേഹം 11 കഷ്ണങ്ങളായി മുറിക്കുകയും നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തുവെന്ന് സൂറത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ ബിഎസ് താക്കര്‍ പറഞ്ഞു.
ആദ്യഭാര്യയുടെ പേരില്‍ സുലേഖയും ഷാനവാസും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറയുന്നു.
ഷാനവാസ് മൃതദേഹ ഭാഗങ്ങള്‍ വലിച്ചെറിയുന്നതിനിടയില് മറ്റൊരു പൊലീസുകാരന് ഇയാളെ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു
സൂറത്തില്‍ 11 വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ക്രൂരമായ ബലാത്സംഗത്തിനൊടുവില്‍ കൊല്ലപ്പെട്ട ഈ കുട്ടിയുടെ ശരീരത്തില്‍ 86ഓളം മുറിവുകളാണുണ്ടായിരുന്നത്.