അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്ന് വേട്ട. പാകിസ്ഥാനിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടിൽ നിന്ന് 400 കോടിയോളം വിലവരുന്ന ഹെറോയിൻ പിടികൂടി.
ഇന്ത്യൻ കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് 77 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയത്. ബോട്ട് പിടിച്ചെടുത്തതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
“അൽ ഹുസൈനി” എന്ന പാക്കിസ്ഥാൻ ബോട്ടാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പരിശോധന നടന്നത്. ബോട്ടിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. നിരോധിത ലഹരിമരുന്ന് ജാഖൗവിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
Also Read: സുവർണ്ണ ക്ഷേത്രത്തിൽ ആൾക്കൂട്ടം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി