scorecardresearch

മദ്യനിരോധനം പേരില്‍; ഗുജറാത്ത് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി

മീഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാണ് മദ്യം നിര്‍മിച്ചതെന്ന് ഗുജറാത്ത് പൊലീസ് ഡയറക്ടര്‍ ജനറല്‍ ആശിഷ് ഭാട്യ പറഞ്ഞു

മീഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാണ് മദ്യം നിര്‍മിച്ചതെന്ന് ഗുജറാത്ത് പൊലീസ് ഡയറക്ടര്‍ ജനറല്‍ ആശിഷ് ഭാട്യ പറഞ്ഞു

author-image
WebDesk
New Update
Gujarat, Hooch tragedy, Gujarat hooch tragedy death toll

അഹമ്മദാബാദ്: ഗുജറാത്തില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. 51 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൊട്ടാഡ് ജില്ലയിലാണു സംഭവം.

Advertisment

റോജിദിലെയും സമീപ പ്രദേശങ്ങളിലെയും ആളുകളെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

വിഷാംശം കൂടിയ മീഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാണ് മദ്യം നിര്‍മിച്ചതെന്ന് ഗുജറാത്ത് പൊലീസ് ഡയറക്ടര്‍ ജനറല്‍ ആശിഷ് ഭാട്യ പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും ബോട്ടാഡ് ജില്ലയിലെ വിവിധഗ്രാമങ്ങളില്‍ നിന്നുള്ളവരാണെന്നും ആറു പേര്‍ അഹമ്മദാബാദ് ജില്ലയില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സംഭവത്തില്‍ 14 പേര്‍ക്കെതിരെ മൂന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ ഭൂരിഭാഗവും കസ്റ്റഡിയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

പൊലീസിനൊപ്പം ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എ ടി എസ്) അഹമ്മദാബാദ് ക്രൈംബ്രാഞ്ചും അന്വേഷണത്തിന്റെ ഭാഗമാണ്.

മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണു ഗുജറാത്ത്. എന്നാല്‍ സംസ്ഥാനത്തും പലയിടത്തും അനധികൃത മദ്യം വില്‍ക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആരോപിച്ചു. ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ദുരന്തത്തിനിരയായവരില്‍ ചിലരെ പ്രവേശിപ്പിച്ചിരിക്കുന്ന ഭാവ്നഗറിലെ ആശുപത്രി സന്ദര്‍ശിക്കും.

Gujarat Liquor Tragedy Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: