Gujarat, Himachal Assembly Election Results: ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അവസാന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. ഗുജറാത്തില്‍ മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തില്‍ എത്തി, സംസ്ഥാനത്ത് ബിജെപി 156 സീറ്റ് നേടിയപ്പോര്‍ കോണ്‍ഗ്രസിന് 17 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. ആംആദ്മിക്ക് അഞ്ച് സീറ്റും മറ്റള്ളവര്‍ 4 സീറ്റുമാണ് നേടിയത്. സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ നഷ്ടമായ കോണ്‍ഗ്രസിന് സംസ്ഥാനത്ത് 27.3 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. ബിജെപിക്ക് 52.5 ശതമാനം വോട്ടും പോള്‍ ചെയ്തു.
ഇത്തവണ പതിനേഴ് സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാക്കിയേക്കും. 182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ ആകെ സീറ്റുകളുടെ പത്ത് ശതമാനമെങ്കിലും നേടണം. അതുകൊണ്ട് തന്നെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമെന്ന് വിലയിരുത്തേണ്ടി വരും.
ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച എക്‌സിറ്റ് പോള്‍ സര്‍വേകള്‍ ഫലത്തില്‍ അച്ചട്ടായെന്ന് പറയാം. സംസ്ഥാനത്ത് കോണ്‍ഗ്രസ് 40 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബിജെപി 25 സീറ്റുകളില്‍ ഒതുങ്ങി. ഇവിടെ ആംആദ്മിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. മറ്റുള്ളവര്‍ മൂന്ന് സീറ്റുകളും നേടി. കേവലഭൂരിപക്ഷത്തിന് ആവശ്യമായതില്‍ അധികം സീറ്റുകളില്‍ ലീഡ് ചെയ്യാനായെന്നതാണ് കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം. 43.9 ശതമാനമാണ് കോണ്‍ഗ്രസിന് ഇവിടെ പോള്‍ ചെയ്ത വോട്ട് ബിജെപിക്ക് 43 ശതമാനവും.
എംഎല്‍എമാരെ വിലക്കെടുക്കുന്നത് ഭയന്ന് കോണ്‍ഗ്രസ് ഛത്തീസ്ഗഢിലേക്ക് വിജയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റിയതായാണ് റിപോര്‍ട്ടുകള്‍. ഏതുവിധത്തിലുള്ള ബി.ജെ.പി. ശ്രമങ്ങളെയും പ്രതിരോധിക്കുക എന്നതാണ് ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത്. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള ഉദാഹരണങ്ങള്‍ കോണ്‍ഗ്രസിനു മുന്നിലുള്ളതുകൊണ്ട് കോണ്‍ഗ്രസ് സുരക്ഷിത നീക്കത്തിനൊരുങ്ങുന്നത്.
182 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപി സീറ്റ് നില 2017 ലേക്കാള്‍ മെച്ചപ്പെടുത്തുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും പ്രവചിച്ചത്. ഹിമാചലിൽ 68 അംഗ നിയമസഭയില്‍ 40 സീറ്റ് ബിജെപിക്കു ലഭിക്കുമെന്നാണു പ്രവചനങ്ങള്‍. 34 സീറ്റാണു കേവല ഭൂരിപക്ഷത്തിനുവേണ്ടത്.
ഗുജറാത്തില്‍ രണ്ട് ഘട്ടമായാണു തിരഞ്ഞെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളില്‍ ഡിസംബര്‍ ഒന്നിനു നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 63.3 ശതമാനമായിരുന്നു പോളിങ്. 93 സീറ്റിലേക്ക് അഞ്ചിനു നടന്ന രണ്ടാം ഘട്ടത്തില്‍ 64.65 ശതമാനം പോളിങ് രേഖപ്പെടുത്തി. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 ന് ഒറ്റ ഘട്ടമായാണു വോട്ടെടുപ്പ്. 74 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.
ഗുജറാത്തിലെ തിരഞ്ഞെടുപ്പു ഫലത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 156 സീറ്റുകള്‍ നേടി തുടര്‍ച്ചയായ ഏഴാംതവണയും ബി.ജെ.പി. ഗുജറാത്തില്‍ അധികാരത്തിലെത്തിയത്. ബി.ജെ.പി.യുടെ ഐതിഹാസിക വിജയം കാണുമ്പോള്‍ അതിവൈകാരികമായ ഒരവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് മോദി പറഞ്ഞു. ജനം വികസന രാഷ്ട്രീയത്തെ അനുഗ്രഹിക്കുകയും തുടര്‍ഭരണത്തിന് ആഗ്രഹിക്കുകയും ചെയ്തെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ജനവിധി വിനീതമായി സ്വീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ ആദര്‍ശത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ചരിത്ര വിജയമാണ് ഗുജറാത്തില്‍ ബി.ജെ.പി. കൈവരിച്ചത്. 156 സീറ്റുകള്‍ നേടി തുടര്‍ച്ചയായ ഏഴാം തവണയും ബി.ജെ.പി. അവിടെ അധികാരത്തിലെത്തി. 2017-ല്‍ 77 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 17 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.
ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ തിങ്കളാഴ്ച അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സത്യാപ്രതിജ്ഞാചടങ്ങില്‍ സംബന്ധിക്കുമെന്ന് ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ അറിയിച്ചു.
ഹിമാചല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചപ്പോള്‍ സിപിഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടമായി. സിറ്റിങ് സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി നാലാം സ്ഥനത്താണെത്തിയത്. ഠിയോഗ് മണ്ഡലത്തെയാണ് രാകേഷ് ഹിമാചല്‍ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. കുല്‍ദീപിനും ബി.ജെ.പി. സ്ഥാനാര്‍ഥി അജയ് ശ്യാമിനും സ്വതന്ത്രസ്ഥാനാര്‍ഥി ഇന്ദു വര്‍മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തായി രാകേഷ് പിന്തള്ളപ്പെട്ടു.. പന്ത്രണ്ടായിരത്തോളം വോട്ടാണ് രാകേഷ് നേടിയത്.
ഹിമാചലിൽ വിജയാഘോഷം തുടങ്ങി കോൺഗ്രസ്
ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ആറാം തവണയും വിജയിച്ചു
വോട്ടിങ് യന്ത്രത്തിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് സ്ഥാനാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഗുജറാത്ത് ഗാന്ധിധാമിലെ സ്ഥാനാർഥി ബി.വി.സോളങ്കിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗറില്‍ വിജയം ഉറപ്പിച്ച് രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ. എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം 31,333 വോട്ടിന്റെ ഭൂരിപക്ഷമാണ് റിവാബയ്ക്കുള്ളത്.
കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹിമാചൽ പ്രദേശിൽ നടന്നത്. 11 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കുകയും നിരവധി പുതുമുഖങ്ങളെ അവതരിപ്പിക്കുകയും ചെയ്തതോടെ ബിജെപിയുടെ പല ക്യാമ്പുകളിലും ഇതേച്ചൊല്ലി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സ്ഥാനാർത്ഥികളെ പിന്തുണച്ച് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ രാജിവച്ചതോടെ ബിജെപിക്ക് തിരഞ്ഞെടുപ്പ് പ്രക്ഷുബ്ധമായിരുന്നു. Read More
ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭകളിലേക്കുള്ള വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. ഗുജറാത്തിൽ ബിജെപി തുടർച്ചയായ ഏഴാം തവണ അധികാരം ഉറപ്പിച്ചു കഴിഞ്ഞു. ഗുജറാത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞ കാഴ്ചയാണ് കണ്ടത്. എഎപിയാണ് കോൺഗ്രസിനെ തളർത്തിയത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് അധികാരത്തിലേക്കെന്നാണ് നിലവിലെ സൂചനകൾ. അങ്ങനെയെങ്കിൽ കോൺഗ്രിസ് അത് ആശ്വാസമേകും. Read More
ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി. സംസ്ഥാനത്ത് സിപിഎമ്മിന്‍റെ ഏക സിറ്റിങ് സീറ്റായ തിയോഗ് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ രാകേഷ് സിന്‍ഹ പിന്നിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഇവിടെ മുന്നില്‍.
ഹിമാചലിൽ കോൺഗ്രസ് മുന്നിലെങ്കിലും വിമതരുടെ തീരുമാനം ഹിമാചലിലെ ഭരണകക്ഷിയെ തീരുമാനിക്കുന്നതിൽ നിർണായകമായിരിക്കും.
ഗുജറാത്തിലെ ജാംനഗർ നോർത്തിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ മുന്നിൽ. ബിജെപി സ്ഥാനാർത്ഥിയായ റിവബ എഎപി സ്ഥാനാർഥിയെക്കാൾ 18,981 വോട്ടുകൾക്ക് മുന്നിലാണ്.
ഹിമാചൽ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്. 38 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഹിമാചലിൽ ബിജെപി ശക്തികേന്ദ്രങ്ങളിലെല്ലാം കോൺഗ്രസ് മുന്നേറ്റമാണ് കാണുന്നത്.
ഹിമാചൽപ്രദേശിൽ കോൺഗ്രസ് ലീഡ് നില വർധിപ്പിച്ചു. കോൺഗ്രസ് 37 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു. ബിജെപി 28 സീറ്റിലും വിമതർ മൂന്നു സീറ്റിലും മുന്നിലാണ്.
ഗുജറാത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞെന്ന് പറയാനാവില്ലെന്ന് കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്. ഗുജറാത്തിൽ ചില മേഖലകളിൽ തിരിച്ചടിയുണ്ടായെന്നും ഇക്കാരണത്താൽ കോൺഗ്രസ് തകർന്നടിഞ്ഞുവെന്ന് പറയാനാകില്ലെന്നും മുകുൾ വാസ്നിക് പറഞ്ഞു
ഹിമാചലിൽ സർക്കാരുണ്ടാക്കാൻ ബിജെപി നീക്കം തുടങ്ങി. ലീഡ് ചെയ്യുന്ന കോൺഗ്രസ് വിമതരുമായി ബിജെപി ആശയ വിനിമയം നടത്തി. സ്വതന്ത്ര സ്ഥാനാർത്ഥിയുമായും ബിജെപി ബന്ധപ്പെട്ടു.
ഹിചാമലിലെ തിയോഗിലിൽനിന്നും മത്സരിച്ച രാകേഷ് സിൻഘ പിന്നിൽ
ഹിമാചൽ പ്രദേശിൽ ബിജെപിക്ക് ലീഡ്. ബിജെപി 34 സീറ്റിലും കോൺഗ്രസ് 30 സീറ്റിലും മറ്റുള്ളവർ 4 സീറ്റിലും ലീഡ് ചെയ്യുന്നു

ഗുജറാത്തിൽ കോൺഗ്രസിന്റെ വോട്ടും സീറ്റും കുത്തനെ കുറഞ്ഞു. ആം ആദ്മി പാർട്ടിയാണ് കോൺഗ്രസിന്റെ വോട്ട് കുറച്ചത്.
ഗുജറാത്തിൽ റെക്കോർഡ് ജയത്തിലേക്ക് ബിജെപി. തുടർച്ചയായ ഏഴാം തവണ ബിജെപി അധികാരത്തിലേക്ക്
ഗുജറാത്തിൽ കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി വദ്ഗാം നിയമസഭാ സീറ്റിൽ പിന്നിലാണ്. കോൺഗ്രസ് നിലവിലെ എംഎല്‍എയായ ജിഗ്നേഷ് മേവാനിയെ രംഗത്തിറക്കിയപ്പോൾ ബിജെപി മണിലാൽ വഗേലയെയാണ് കളത്തിലിറക്കിയത്
ഹിമാചലിൽ സിപിഎം സ്ഥാനാർഥി രാകേഷ് സിൻഘ മുന്നിൽ. തിയോഗിൽനിന്നാണ് അദ്ദേഹം മത്സരിച്ചത്
ഗുജറാത്തിൽ ബിജെപി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റുനിലയിലേക്ക്. ബിജെപി 135 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു

ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്‌വി വിജയാഘോഷത്തിൽ പങ്കുചേർന്നപ്പോൾ. എക്സ്പ്രസ് ഫൊട്ടോ: ചിത്രൽ ഖാംഭാട്ടി
ഹിമാചൽ പ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി 34 സീറ്റിലും കോൺഗ്രസ് 34 സീറ്റിലും ലീഡ് ചെയ്യുന്നു
ഗുജറാത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ബിജെപി മുന്നിൽ
ഹിമാചൽ പ്രദേശിൽ ബിജെപിക്ക് നേരിയ ലീഡ്. ബിജെപി 36 സീറ്റിലും കോൺഗ്രസ് 32 സീറ്റിലും ലീഡ് ചെയ്യുന്നു
ഗുജറാത്തിൽ ലീഡ് ഉയർത്തി ബിജെപി. 115 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുന്നു. 30 സീറ്റിൽ കോൺഗ്രസും രണ്ടു സീറ്റിൽ എഎപിയും ലീഡ് ചെയ്യുന്നു
ഗുജറാത്തിൽ ബിജെപി 45 സീറ്റിൽ മുന്നിലാണ്. കോൺഗ്രസ് 13 സീറ്റുകളിൽ ലീഡ് ചെയ്യുന്നു
ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം
ഗുജറാത്തിൽ ബിജെപി മുന്നേറ്റം. കോൺഗ്രസിനെക്കാൾ ബഹുദൂരം മുന്നിലാണ് ബിജെപി
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണൽ തുടങ്ങി.