scorecardresearch

മുസ്ലീങ്ങളെ പരസ്യമായി തല്ലിയെന്ന് ആരോപണം; പൊലീസുകാര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കുറ്റം ചുമത്തി

നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് നാല് മുസ്ലിങ്ങളെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ച് പരസ്യമായി ചാട്ടവാറടിച്ചതായാണ് ആരോപണം

നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് നാല് മുസ്ലിങ്ങളെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ച് പരസ്യമായി ചാട്ടവാറടിച്ചതായാണ് ആരോപണം

author-image
WebDesk
New Update
Gujarat| High court|muslim

മുസ്ലീങ്ങളെ പരസ്യമായി തല്ലിയെന്ന് ആരോപണം; പൊലീസുകാര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കുറ്റം ചുമത്തി

അഹമദാബാദ്: ഗുജറാത്തിലെ ഖേദ ജില്ലയില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ പരസ്യമായി തല്ലിയ സംഭവത്തില്‍ ആരോപണം നേരിടുന്ന നാല് പൊലീസുകാര്‍ക്കെതിരെ കോടതി അലക്ഷ്യ കുറ്റം ചുമത്തി ഗുജറാത്ത് ഹൈക്കോടതി. സംഭവം നടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

Advertisment

നാദിയാദ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിച്ച് ജസ്റ്റിസുമാരായ എ എസ് സുപെഹിയ, എം ആര്‍ മെംഗ്ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കുറ്റം ചുമത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെ സംബന്ധിച്ച ഡി കെ ബസു കേസിലെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കേസിലാണ് കോടതി അലക്ഷ്യ നടപടി ആരംഭിച്ചത്.

കേസിലെ അപേക്ഷകരെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭിഭാഷകന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് കോടതി, ഒക്ടോബര്‍ 11-നകം പ്രതിവാദത്തിനായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമയം അനുവദിച്ചു.

കഴിഞ്ഞ വര്‍ഷം നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് നാല് മുസ്ലിങ്ങളെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ച് പരസ്യമായി ചാട്ടവാറടിച്ചതായാണ് ആരോപണം. സംഭവത്തില്‍ ഇരകളായ ജാഹിര്‍മിയ മാലെക് (62), മക്സുദാബാനു മാലെക് (45), സഹദ്മിയ മാലെക് (23), സകില്‍മിയ മാലെക് (24), ഷാഹിദ്രാജ മാലെക് (25) എന്നിവര്‍ 13 ഖേദ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഇന്‍സ്പെക്ടര്‍ എ വി പാര്‍മര്‍, സബ് ഇന്‍സ്പെക്ടര്‍ ഡി ബി കുമാവത്, കോണ്‍സ്റ്റബിള്‍ രാജുഭായ് രമേഷ്ഭായ് ദാഭി, ഹെഡ് കോണ്‍സ്റ്റബിള്‍ കനക്സിന്‍ ലക്ഷ്മണ്‍സിന്‍ഹ് എന്നിവരാണ് പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥര്‍.

Gujarat Muslim

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: