സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുണ്ടായ വാതക ചോർച്ചയിൽ ആറു മരണം. ഇരുപതോളം പേർക്ക് പരുക്കേറ്റു. സൂറത്തിലെ കെമിക്കൽ ഫാക്ടറിയിൽ ഇന്നു പുലർച്ചെയായിരുന്നു അപകടം. വ്യവസായ മേഖലയ്ക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന ടാങ്കറിൽനിന്നാണ് വാതക ചോർച്ചയുണ്ടായത്.
അപകട സമയത്ത് തൊഴിലാളികൾ ഉറക്കത്തിലായിരുന്നു. പരുക്കേറ്റവരെ സൂറത്ത് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ നടുക്കം രേഖപ്പെടുത്തി.
Read More: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന, ഒമിക്രോൺ ബാധിതർ 2500 കടന്നു