ട്രെയിനിനുള്ളിൽ മുന്‍ ബിജെപി എംഎല്‍എ വെടിയേറ്റ് മരിച്ചനിലയില്‍

സംഭവ സ്ഥലത്തു നിന്നും പൊലീസ് അദ്ദേഹത്തിന്റെ തന്നെ സ്വന്തം തോക്ക് കണ്ടെത്തിയിട്ടുണ്ട്

ന്യൂഡല്‍ഹി: മുന്‍ ബിജെപി എംഎല്‍എ ജയന്തി ഭാനുശാലിയെ ട്രെയിനിനുള്ളിൽ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ കച്ച് ജില്ലയില്‍ ട്രെയിൻ എത്തിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും കണ്ണിലുമാണ് വെടിയേറ്റിയിരിക്കുന്നത്.

സംഭവ സ്ഥലത്തു നിന്നും പൊലീസ് അദ്ദേഹത്തിന്റെ തന്നെ സ്വന്തം തോക്ക് കണ്ടെത്തിയിട്ടുണ്ട്. ജയന്തി ഭാനുശാലി ആത്മഹത്യ ചെയ്തതാണോ അതോ ആരെങ്കിലും അദ്ദേഹത്തിനു നേരെ നിറയൊഴിച്ച് കൊലപ്പെടുത്തിയതാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

ഗുജറാത്തിലെ ബിജെപിയുടെ ഉപാദ്ധ്യക്ഷനായിരുന്നു ജയന്തി ഭാനുശാലി. ലൈംഗിക കുറ്റകൃത്യ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജിവയ്ക്കുകയായിരുന്നു. അബ്ദസ മണ്ഡലത്തില്‍ നിന്നും 2007-2012 കാലയളവില്‍ എംഎല്‍എയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gujarat former bjp leader found dead with gunshot wound inside train

Next Story
ചരിത്രം കുറിച്ച് ഗീത ഗോപിനാഥ്; നാണയ നിധിയിലെ ആദ്യ വനിതാ സാമ്പത്തിക വിദഗ്‌ധയായി നിയമനം
The moderation of comments is automated and not cleared manually by malayalam.indianexpress.com