scorecardresearch
Latest News

അമിത് ഷായും മോദിയും ഭീരുക്കളെന്ന് ഹാര്‍ദിക് പട്ടേല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി പളിട്ടാനയിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിസവദര്‍, സവര്‍ കുണ്ട്ല അമ്രേലി ജില്ലകളിലും ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങുന്നുണ്ട്.

അമിത് ഷായും മോദിയും ഭീരുക്കളെന്ന് ഹാര്‍ദിക് പട്ടേല്‍

അഹമദാബാദ്:  പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധി, പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ എന്നിവര്‍ റാലികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് ചൂട് ഏറിയിരിക്കുകയാണ്. ബിജെപിക്കെതിരായി രൂക്ഷമായ വിമര്‍ശനങ്ങള്‍ തുടരുന്ന ഹാര്‍ദിക് പട്ടേല്‍ ഭീരുക്കള്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ചത്. ബെല്ലാ ഗ്രാമത്തിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹാര്‍ദിക്.

‘ബിജെപി നമ്മളെ കുറിച്ച് ഒട്ടും തന്നെ ആശങ്കയില്ല’ എന്ന് പറഞ്ഞ ഹാര്‍ദിക്. ” അമിത് ഷായേയും നരേന്ദ്ര മോദിയേയും പോലുള്ള ഭീരുകള്‍ എന്തായാലും കോണ്‍ഗ്രസില്‍ ഇല്ല. പൊലീസ് മാത്രമാണ് അവരുടെ കരുത്ത്. അവരെ ഭയക്കേണ്ടതില്ല, അവര്‍ക്കെതിരെ പോരാടുക” ഹാര്‍ദിക് പറഞ്ഞു.

ഹാര്‍ദിക് പട്ടേല്‍ ബെല്ലായില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പളിട്ടാനയിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിസവദര്‍, സവര്‍ കുണ്ട്ല അമ്രേലി ജില്ലകളിലും ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങുന്നുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gujarat elections live updates narendra modi rahul gandhi hardik patel bjp congress saurashtra