അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ഗുജറാത്തിന്റെ പകുതിയോളം വോട്ടർമാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. സൗരാഷ്ട്രയിലെയും തെക്കൻ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. മുഖ്യമന്ത്രി വിജയ് രൂപാനി ഉൾപ്പെടെ 977 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
13 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 8 മണിമുതല്‍ 5മണിവരെയാണ് വോട്ടെടുപ്പ്. ആകെയുള്ള 182 മണ്ഡലങ്ങളിലെ 89 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
BJP Gujarat Chief Jitubhai Vaghani casts his vote in Bhavnagar #GujaratElection2017 pic.twitter.com/oHJ7ULxTj6
— ANI (@ANI) December 9, 2017
വിവിപാറ്റ് സംവിധാനത്തോടെ 27158 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക. വാശിയേറിയ പ്രചാരണത്തിനൊടുവില്‍ പോളിങ് ബൂത്തിലേക്ക് പോകുന്പോള്‍ ഇരുപാര്‍ട്ടികളും ആത്മവിശ്വാസത്തിലാണ്. അഭിപ്രായസര്‍വ്വേകള്‍ ബിജെപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മേഖലകളില്‍ ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പമാണെന്നാണ് വിലയിരുത്തല്‍.
Visuals of locals after casting their vote in Surat's Majura. BJP MLA Harsh Sanghvi is contesting against Congress's Ashok Kothari. This seat was formed after the 2008 delimitation. #GujaratElection2017 pic.twitter.com/zWTV4fq7I6
— ANI (@ANI) December 9, 2017
വ്യാപരികളും കര്‍ഷകരും ഏറെയുള്ള സൂറത്ത്, കച്ച് പ്രദേശങ്ങളില്‍ ജിഎസ്ടിയും നോട്ട് നിരോധനവും വിധിനിര്‍ണയിക്കുന്ന ഘടകങ്ങളാവും. പട്ടേല്‍ വിഭാഗക്കാര്‍ക്ക് മേല്‍ക്കൈയുള്ള പ്രദേശങ്ങളിലാണ് ഇന്നത്തെ തിരഞ്ഞെടുപ്പെന്നതും കോണ്‍ഗ്രസിന് പ്രതീക്ഷ നല്കുന്ന ഘടകങ്ങളാണ്. അതേസമയം, മോദിയുടെ വ്യക്തിപ്രഭാവത്തില്‍ ഇത്തവണയും പ്രതീക്ഷയര്‍പ്പിക്കുകയാണ് ബിജെപി. 2012ല്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 89 ല്‍ 63 ഇടത്തും വിജയിച്ചത് ബിജെപിയായിരുന്നു.