ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തിരഞ്ഞെടുപ്പ്​ തീ​യ​തി ഇന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും. വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​ക്കും ബിജെപി​ക്കും തിരഞ്ഞെടുപ്പ്​ കമ്മീഷൻ ഒ​ത്താ​ശ​ ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​ക്​​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് തീയതി പ്രഖ്യാപിക്കുന്നത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പെ​ന്നാ​ണ്​​ സൂ​ച​നകൾ.

ക​ഴി​ഞ്ഞ​ ത​വ​ണ ഗു​ജ​റാ​ത്തി​ലും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും ഒ​രു​മി​ച്ച്​ തിരഞ്ഞെടുപ്പ്​ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ഹി​മാ​ച​ലി​ലെ തീ​യ​തി മാ​ത്ര​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.

ഈ മാസമാദ്യമാണ് ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതികൾ കമ്മീഷൻ പ്രഖ്യാപിച്ചത്. നവംബർ 9ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബർ 18നാണ് പുറത്തുവിടുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഡിസംബർ 18ന് മുമ്പ് തന്നെ ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി പറഞ്ഞിരുന്നു. എന്നാൽ ഒരേ സമയത്ത് നിയമസഭാ കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുകയെന്ന കീഴ്‌വഴക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ തെറ്റിച്ചുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.

അതേസമയം, ഗുജറാത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന് അഭിപ്രായ സർവേ ഫലം പുറത്ത് വന്നു. ബിജെപി 115 മുതൽ 125 വരെ സീറ്റ് നേടുമെന്നും കോൺഗ്രസ് 57 മുതൽ 65 സീറ്റ് വരെ നേടുമെന്നും സർവേയിൽ പറയുന്നു. ആജ്തകിന്റെ അഭിപ്രായ സർവേയിലാണ് ഗുജറാത്തിൽ വീണ്ടും താമര വിരിയുമെന്ന് പറയുന്നത്. ബിജെപി 48 ശതാമാനം വോട്ടും കോൺഗ്രസ് 38 ശതമാനം നേടുമെന്നുമാണ് സർവേ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook