അ​ഹ​മ്മ​ദാ​ബാ​ദ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അടുത്തതോടെ ഗുജറാത്തിൽ രാഷ്ട്രീയക്കളികൾക്ക് ശക്തിയേറുന്നു. പ​ട്ടേ​ൽ സ​മു​ദാ​യ നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ലി​ന്‍റെ അ​ശ്ലീ​ല സി​ഡി പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​നെ​തി​രെ​യും വ്യാ​ജ ആ​രോ​പ​ണം. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ച​താ​യാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ച​ര​ണം. ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സീ​റ്റു​വി​ഭ​ജ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഭ​ര​ത് സിം​ഗ് സോ​ള​ങ്കി രാ​ജി​വ​ച്ച​താ​യാ​ണ് വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​ത്.

സോ​ള​ങ്കി​യു​ടെ ലെ​റ്റ​ർ​പാ​ഡി​ൽ അ​ദ്ദേ​ഹം എ​ഴു​തി​യ​തെ​ന്ന ത​ര​ത്തി​ലു​ള്ള രാ​ജി​ക്ക​ത്താ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

അതേസമയം, പ​ട്ടേ​ൽ പ്ര​ക്ഷോ​ഭ നാ​യ​ക​ൻ ഹാ​ർ​ദി​ക് പ​ട്ടേ​ലി​ന് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ഒരുക്കാൻ തീരുമാനമായി. ഹാ​ർ​ദി​ക്കി​ന് സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ​യേ​ർ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ ഹാ​ർ​ദി​ക്കി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ക്കും. ആ​യു​ധ​ധാ​രി​ക​ളാ​യ എ​ട്ടു ക​മാ​ൻ​ഡോ​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഉ​ണ്ടാ​വു​ക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook