scorecardresearch

ഗുജറാത്തിൽ ഒത്തുതീർപ്പ്, നിതിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായി ചുതമലയേറ്റു; ധനകാര്യവകുപ്പ് ലഭിച്ചേക്കും 

അമിത് ഷാ നേരിട്ട് വിളിച്ചു ആവശ്യം അംഗീകരിച്ചതായി അറിയിച്ചു. തൻ്റെ അഭിമാനം ഉയർത്തി പിടിക്കുന്ന നടപടിയെന്ന് നിതിൻ പട്ടേൽ 

അമിത് ഷാ നേരിട്ട് വിളിച്ചു ആവശ്യം അംഗീകരിച്ചതായി അറിയിച്ചു. തൻ്റെ അഭിമാനം ഉയർത്തി പിടിക്കുന്ന നടപടിയെന്ന് നിതിൻ പട്ടേൽ 

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Gujarat Deputy Chief Minister Nitin Patel in a press conference in Ahmedabad Express photo Javed Raja
 വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിന്ന ഗുജറാത്ത് ഉപ പ്രധാനമന്ത്രി നിതിൻ  പട്ടേൽ ഓഫീസിലെത്തി ചാർജെടുത്തു. ബി ജെ പി ദേശീയ  പ്രസിഡന്റ് അമിത് ഷായുമായി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് മഞ്ഞുരുകിയത് . നിതിൻ പട്ടേൽ ആവശ്യപ്പെട്ട വകുപ്പുകൾ അദ്ദഹത്തിനു നൽകിയാണ് പ്രശനം ഒത്തുതീർപ്പാക്കിയത് . തൻ്റെ അഭിമാനത്തിനും ആദരവിനും കോട്ടം തട്ടാതെയുള്ളതീരുമാനം വേണമെന്ന ആവശ്യം അംഗീകരിച്ചതിനു നേതൃത്വത്തോടുള്ള കൃതജ്ഞത അറിയിച്ചുകൊണ്ടാണ് ഉപമുഖ്യമന്ത്രി എന്ന നിലയിലുള്ള ജോലികളിലേക്ക് കടക്കുന്നതെന്നു നിതിൻ പട്ടേൽ പറഞ്ഞു.
Advertisment
അദ്ദേഹത്തിനനുവദിച്ച വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള കത്ത്  മുഖ്യമന്ത്രി വിജയ് രൂപാണി ഗവർണ്ണർ ഒ  പി കോഹ്‌ലിക്ക് കൈമാറും. അതിനു ശേഷമായിരിക്കും വകുപ്പുകൾ  ഔദ്യോഗികമായി പ്രഖ്യാപിക്കുക .
ഇപ്പോൾ സൗരഭ് പട്ടേൽ കൈകാര്യം ചെയ്യുന്ന ധനകാര്യ വകുപ്പ് നിതിൻ പട്ടേലിന് ലഭിക്കുമെന്നാണ് സൂചന.
ആരോഗ്യം,കുടുംബക്ഷേമം, മെഡിക്കൽ എഡ്യൂക്കേഷൻ,റോഡ്, കെട്ടിടം, നർമദാ,കല്പസർ ആൻഡ് പട്നഗർ യോജന എന്നീ വകുപ്പുകളാണ് അദ്ദേഹത്തിന് ആദ്യം നല്കപ്പെട്ടിരുന്നത്. വകുപ്പുകളിൽ അതൃപ്തി അറിയിച്ച നിതിൻ പട്ടേൽ ഓഫീസിലെത്താതെ ഇടഞ്ഞു നിൽക്കുകയായിരുന്നു.
Advertisment
"രാവിലെ ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് വിളിച് തന്റെ ആവശ്യം അംഗീകരിച്ചിരിക്കുന്നു എന്നും ഇന്ന് ചാർജെടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു "- അഹമ്മദാബാദിൽ തന്റെ വസതിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ നിതിൻ പട്ടേൽ അറിയിച്ചു."പാർട്ടിയുടെ ഈ തീരുമാനം അറിയിച്ചുള്ള കത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഗവർണർക്ക് കൈമാറും ",അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനം കഴിഞ്ഞ ഉടനെ അദ്ദേഹം ഉപമുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തിരിച്ചു. " താൻ പാർട്ടി നേതൃത്വത്തോട് പ്രത്യേക വകുപ്പ് വേണെമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ സർക്കാർ തന്നെ ധനകാര്യം,നഗരവികസനം എന്നീ വകുപ്പുകളായിരുന്നു ഏല്പിച്ചത്. തനിക്ക് ആദരവും,ബഹുമാനവും തരുമ്പോൾ  അതിനനുസരിച്ച ഉത്തരവാദിത്തവും കാണിക്കും എന്ന് നിതിൻ പട്ടേൽ പാർട്ടി നേതൃത്വത്തോട് പറഞ്ഞിരുന്നു.തന്റെ ആവശ്യം അംഗീകരിച്ചതിന് പാർട്ടിയോട് അദ്ദേഹം നന്ദി പറഞ്ഞു..
പാർട്ടി വിട്ടു കോൺഗ്രസിൽ ചേരാൻ പോകുന്നതായുള്ള അഭ്യൂഹത്തോട്  അദ്ദേഹം ഇങ്ങിനെ പ്രതീകരിച്ചു. "തൻ്റെ പ്രശനം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് കരുതുന്നു. ബി ജെ പി സർക്കാരിനെ മറിച്ചിട്ട്  സർക്കാർ രൂപീകരിക്കാമെന്ന് കോൺഗ്രെസ്സ് വ്യാമോഹിക്കുന്നു . എന്നാൽ പട്ടേലുമാർ പ്രക്ഷോഭം നയിച്ചപ്പോൾ പോലും താൻ ബി ജെ പി സർക്കാരിന്റെ ഒപ്പം നിന്നകാര്യം കോൺഗ്രസ്സ് മറന്നു പോകുന്നു ", അദ്ദേഹം ചൂണ്ടിക്കാട്ടി. താനൊരു ബി ജെ പി പ്രവർത്തകനാണെന്നും അങ്ങിനെ തന്നെ ആയിരിക്കുമെന്നും നിതിൻ പട്ടേൽ അറിയിച്ചു. ജനസംഘ് ഉള്ള കാലത്തുപോലും താൻ പാർട്ടി പ്രവർത്തകനായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Gujarat Bjp Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: