/indian-express-malayalam/media/media_files/uploads/2018/07/hardik-patel-3.jpg)
അഹമ്മദാബാദ്: ജൂൺ 19 ന് രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മൂന്ന് എംഎൽഎമാർ രാജിവച്ചതിനെത്തുടർന്ന്, കോൺഗ്രസ് അവശേഷിക്കുന്ന 65 എംഎൽഎമാരെ ശനിയാഴ്ച സംസ്ഥാനത്തെ മൂന്ന് വ്യത്യസ്ത റിസോർട്ടുകളിലേക്ക് മാറ്റി. കൂടുതൽ പേരുടെ രാജി ഒഴിവാക്കാനാണ് കോൺഗ്രസിന്റെ പുതിയ നീക്കം.
മോർബി എംഎൽഎയും, 2017ൽ പടിതാര്‍ ആന്തോളന്‍ സമയത്ത് തന്റെ ഏറ്റവും വലിയ വിശ്വസ്തനുമായ ബ്രിജേഷ് മെർജയുടെ രാജിയിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് ഹാർദിക് പാട്ടേൽ രംഗത്തെത്തി. തരംപോലെ രൂപം മാറുന്നവൻ എന്നാണ് ഹാർദിക് പട്ടേൽ മെർജയെ വിശേഷിപ്പിച്ചത്.
“വോട്ടർമാരെ വഞ്ചിച്ചതിന് ആളുകൾ അവരെ (എംഎൽഎമാരെ) ചെരുപ്പൂരി അടിക്കണം. മുൻപ് ബയാദിലും രാധൻപൂരിലേയും പോലെ ഇനി ഭാവിയിൽ മോർബിയിലും. തരംപോലെ രൂപം മാറുന്ന ഈ എംഎൽഎമാർക്ക് മുമ്പ് ചെയ്‌തതുപോലെ ഉപതിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു."
Read More: ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും നാളെ തുറക്കും; ആശങ്ക
രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ ബിജെപി എല്ലാ തന്ത്രങ്ങളും ശ്രമിക്കുകയാണെന്നും അതിനാൽ കോൺഗ്രസ് എംഎൽഎമാരെ ഇവർ സമ്മർദത്തിലാക്കുകയാണെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.
ഹാർദിക് പറഞ്ഞു, “ലോക്സഭയിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയിൽ അത് നേടാൻ അവർ പാടുപെടുകയാണ്. അതിനാൽ, ഒരോ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും, അവരുടെ നേതാക്കളുടെ എണ്ണം കൂട്ടാൻ അവർ പലതും ചെയ്യുന്നു."
ജനാധിപത്യത്തിൽ രാജ്യത്തിന്റെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി കാലുവാരുന്നവർക്ക് ശിക്ഷാനടപടികൾ നൽകുന്നതിന് തുടക്കം കുറിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് വിഷയത്തിൽ നിലപാട് വ്യക്തമാക്കാനും മാതൃക കാണിക്കാനുമുള്ള ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു, “ഹൈക്കോടതികൾ പോലും അത്തരം സമയങ്ങളിൽ തീരുമാനമെടുക്കാൻ ഇസിയോട് ആവശ്യപ്പെടുന്നു. വോട്ടർമാരുടെ വിശ്വാസം തകർക്കുകയും പാർട്ടികൾ മാറുകയും ചെയ്യുന്ന അത്തരം എംഎൽഎമാർക്കെതിരെ നടപടിയെടുക്കണം.”
മധ്യ, തെക്കൻ ഗുജറാത്തിൽ നിന്നുള്ള ഇരുപത് കോൺഗ്രസ് എംഎൽഎമാരെ വഡോദരയ്ക്കടുത്തുള്ള ഉമേറ്റയിലെ ഏരീസ് റിവർസൈഡ് ഫാംഹൗസിലേക്ക് മാറ്റി. രാജേന്ദ്രസിങ് പർമർ (ബോർസാദ്), കാന്തി സോധപർമർ (ആനന്ദ്), നിരഞ്ജൻ പട്ടേൽ (പെറ്റ്‌ലാഡ്), പൂനം പർമർ (സോജിത്ര), ഇന്ദ്രജിത് സിങ് പർമർ (മഹുദ), കാന്തിഭായ് പർമർ (തസ്ര), കലാ ദാബി (കപദ്‌വഞ്ജ്) ഭാവേഷ് കതാര (ജാലോദ്), വിജേസിങ് പാണ്ട (ദഹോദ്), ചന്ദ്രിക ബാരിയ (ഗർബഡ), ജസ്പൽസിങ് താക്കൂർ (പാദ്ര), പ്രേംസിങ് വാസവ (നന്ദോദ്), സഞ്ജയ് സോളങ്കി (ജംബുസാർ), ആനന്ദ് ചൗധരി (മാണ്ഡവി) (വാൻസ്ഡ), സുനിൽ ഗാമിത് (നിസാർ). അൻക്ലാവിൽ നിന്നുള്ള എംഎൽഎയായ ജിപിസിസി പ്രസിഡന്റ് അമിത് ചാവ്ദയേയും ഇവിടേക്ക് മാറ്റി.
അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബിഹാറിലെ ബിജെപി പ്രവര്‍ത്തകരെ വെര്‍ച്വല്‍ റാലിയിലൂടെ അഭിസംബോധന ചെയ്യും. ഇന്ന് വൈകീട്ട് നാല് മണിക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വെര്‍ച്വല്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടി പ്രചാരണത്തിന്റെ മുന്നൊരുക്കമാണ് ഇത്.
Read in English: Gujarat Congress moves 65 MLAs to resorts ahead of Rajya Sabha polls
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us