അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിയുടെയും തന്‍റെയും നില പരുങ്ങലിലാണെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി വിജയ് രൂപാണിയുടേതെന്ന് പറയപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്. വിജയ് രൂപാണി ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയോട് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

ഗുജറാത്തില്‍ 5 ശതമാനം ജൈനമതക്കാര്‍ മാത്രമുള്ളപ്പോഴാണ് തന്നെ മുഖ്യമന്ത്രിയാക്കത് എന്നും അക്കാര്യം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ പറഞ്ഞതായി വിജയ് രൂപാനിയുടേതിന് സാദൃശ്യമുള്ള ശബ്ദം സംഭാഷണത്തിനിടെ പറയുന്നു. നരേഷ് സംഗീത് എന്ന സ്ഥാനാർത്ഥിയോട് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

‘നരേഷ് ഭായി, നമ്മള്‍ പരസ്പരം മത്സരിക്കാന്‍ പാടില്ല. രാജ്യത്തെ തന്നെ ജൈന മത വിശ്വാസിയായ ആദ്യ മുഖ്യമന്ത്രിയാണ് ഞാന്‍. ഗുജറാത്തില്‍ അഞ്ച് ശതമാനം പോലും ജൈനവിഭാഗം ഇല്ലാതിരുന്നിട്ടും എന്നെ മുഖ്യമന്ത്രിയാക്കിയ കാര്യം പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ പറഞ്ഞു. ഇത്തവണ ഇവിടെ പാര്‍ട്ടിയുടെയും എന്‍റയും അവസ്ഥ പരുങ്ങലിലാണ്. ജൈനന്മാര്‍ ഞങ്ങളെ പിന്തുണയ്ക്കില്ലേ?’ എന്നാണ് രൂപാണി ചോദിക്കുന്നത്.


കടപ്പാട്: നാഷണൽ ഹെറാൾഡ്

തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് എന്തുകൊണ്ടും അത്യാവശ്യമാണ്. നമ്മുടെ പഴയ പ്രതാപം വീണ്ടെടുക്കണം. ജൈനമനതക്കാര്‍ക്കായി ഈ രാജ്യത്ത് ഒരു മുഖ്യമന്ത്രി മാത്രമേ നിലവിലുള്ളൂ എന്ന കാര്യം മറക്കരുതെന്നും വിജയ് രൂപാനി സംഭാഷണത്തില്‍ പറയുന്നു. അതേസമയം എന്തുവിലകൊടുത്തും തിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുമെന്നും താങ്കള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും നരേഷ് രൂപാനിക്ക് മറുപടി നല്‍കുന്നുണ്ട്.

നരേഷ് ബിജെപിക്ക് പിന്തുണ വാഗ്‌ദാനം ചെയ്തതിന് പിന്നാലെ മത്സരിക്കാന്‍ തീരുമാനിച്ച അഞ്ച് ജൈന വിശ്വാസികളായ സ്ഥാനാര്‍ത്ഥികളും പത്രിക പിന്‍വലിച്ചു. പത്രിക പിന്‍വലിച്ചത് ഈ സ്ഥാനാര്‍ഥികള്‍ സ്ഥിരീകരിച്ചെങ്കിലും ഫോണ്‍ സംഭാഷണം വ്യാജമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ