Latest News

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

2017 ഡിസംബറിലാണ് വിജയ് രൂപാണി ഗുജറാത്തില്‍ രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റത്

vijay rupani, vijay rupani resigns, vijay rupani BJP, BJP vijay rupani, vijay rupani news, vijay rupani Gujarat CM, vijay rupani Gujarat CM news, Gujarat cm resigns, indian expess news, current affairs, indian express malayalam, ie malayalam

ഗാന്ധിനഗർ: വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അടുത്ത വര്‍ഷം ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിതമായാണ് ഈ നീക്കം. രൂപാണി രാജിക്കത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനു കൈമാറി.

‘ഗുജറാത്തിന്റെ വലിയ താല്‍പ്പര്യാര്‍ത്ഥം’ ബിജെപി ഇത്തരത്തിലുള്ള ഒരു തീരുമാനമെടുത്തതതിനെത്തുടര്‍ന്നാണ് തന്റെ രാജിയെന്ന് ഗവര്‍ണര്‍ക്കു രാജിക്കത്ത് സമര്‍പ്പിച്ചശേഷം വിജയ് രൂപാണി പറഞ്ഞു. രാജ്ഭവനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”എന്റെ രാജിയോടെ പാര്‍ട്ടിയുടെ പുതിയ നേതൃത്വത്തിന് അവസരം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഗുജറാത്തിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും,” രൂപാണി പറഞ്ഞു.

പെട്ടെന്നുള്ള രാജി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇത് ഞങ്ങളുടെ പാര്‍ട്ടിയിലെ സ്വാഭാവിക പ്രക്രിയയാണെന്നായിരുന്നു രൂപാണിയുടെ മറുപടി. ”പാര്‍ട്ടി പ്രവര്‍ത്തകനു വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ഉത്തരവാദിത്തങ്ങള്‍ ലഭിക്കുന്നു. ഞങ്ങള്‍ അതിനെ ഒരു സ്ഥാനമെന്ന് വിളിക്കുന്നില്ല, ഞങ്ങള്‍ അതിനെ ഒരു ഉത്തരവാദിത്തമെന്ന് വിളിക്കുന്നു. പാര്‍ട്ടി എനിക്ക് നല്‍കുന്ന എന്ത് ഉത്തരവാദിത്തവും വഹിക്കും,”അദ്ദേഹം പറഞ്ഞു.

”ഇതൊരു റിലേ ഓട്ടമാണ്. എല്ലാവരും ഓടി മുന്നോട്ടു നീങ്ങുന്നു. എനിക്ക് അഞ്ച് വര്‍ഷത്തെ ഉത്തരവാദിത്തമുണ്ടായിരുന്നു. ഞാന്‍ ഓടുകയായിരുന്നു. ഇപ്പോള്‍ പതാക ഞാന്‍ മറ്റൊരാള്‍ക്ക് നല്‍കുന്നു.ഇനി അദ്ദേഹം ഓടും,” രൂപാണി പറഞ്ഞു.

ഗുജറാത്തിന്റെ വലിയ താത്പര്യത്തിനാണ് പാര്‍ട്ടി ഈ തീരുമാനമെടുത്തതെന്നും അതിനെ അഭിനന്ദിക്കുന്നതായും രാജിക്കു പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടിയുടെ മുഖമാണെന്നും 2022 ഡിസംബറോടെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കുമെന്നും രൂപാണി പറഞ്ഞു.

പാട്ടിദാര്‍ സമുദായം ബിജെപിയുമായി അകലുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് രൂപാണിയുടെ രാജി. അടുത്ത മുഖ്യമന്ത്രി ഒരു പാട്ടിദാര്‍ ആയിരിക്കണമെന്ന് ചില ഉന്നത സമുദായ നേതാക്കള്‍ പരസ്യമായി പറഞ്ഞിരുന്നു. ഇതിനിടെ, രൂപാണിയും പുതുതായി നിയമിതനായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീലും തമ്മിലുള്ള നേതൃത്വപരമായ ഏറ്റുമുട്ടലും ഉടലെടുത്തിരുന്നു. പാട്ടിദാര്‍ സമുദായത്തിന്റെ ഉടമസ്ഥതയില്‍ ഗാന്ധിനഗറിന്റെ പ്രാന്തപ്രദേശത്തുള്ള വിദ്യാഭ്യാസ സമുച്ചയത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് രൂപാണി രാജിവച്ചത്.

Also Read: കര്‍ണാല്‍ ലാത്തിച്ചാര്‍ജില്‍ അന്വേഷണം ഉറപ്പുനല്‍കി ഹരിയാന സര്‍ക്കാര്‍; പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍

ഈ വര്‍ഷം രാജിവയ്ക്കുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബിഎസ് യെദ്യൂരപ്പ ജൂലൈയില്‍ സ്ഥാനം രാജിവച്ചു. തുടര്‍ന്ന് ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഉത്തരാഖണ്ഡില്‍ തിരത് സിങ് റാവത്ത് രാജിവയ്ക്കും ത്രിവേന്ദ്ര റാവത്തിനെ മുഖ്യമന്ത്രിയാകുകയും ചെയ്തിരുന്നു.

ആനന്ദിബെൻ പട്ടേലിനു പകരമായി 2016ലാണ് വിജയ് രൂപാണി ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. 2017 ഡിസംബറിൽ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gujarat cm vijay rupani resigns

Next Story
കര്‍ണാല്‍ ലാത്തിച്ചാര്‍ജില്‍ അന്വേഷണം ഉറപ്പുനല്‍കി ഹരിയാന സര്‍ക്കാര്‍; പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍Karnal protests, karal lathicharge, haryana annouces judicial probe on karnal lathicharge, Kisan Mahapanchayat, Haryana farmers, Haryana farmers call off protests, Karnal deadlock ends, ML Khattar, Haryana Govt, Farmer-govt talks, Farmers latest news, India news, Indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com