ജയ്പൂര്‍: ഇന്ന് മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും ഹാജര്‍ വിളിക്കുമ്പോള്‍ ‘ജയ് ഹിന്ദ്’ എന്ന് പറയണമെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ്. സംഘപരിവാർ വിദ്യര്‍ത്ഥി സംഘടയായ എബിവിപിയുടെ യൂത്ത് അവാർഡ് നേടിയ രാജസ്ഥാനിലെ സന്ദീപ് ജോഷി എന്ന അധ്യാപകനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഗുജറാത്ത് സർക്കാരിന്റെ നീക്കം. തന്റെ വിദ്യാർത്ഥികൾ ഹാജറിന് പകരം ജയ് ഹിന്ദ് ജയ് ഭാരത് എന്നിവ പറയണമെന്ന് നേരത്തെ ഇദ്ദേഹം നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന് യശ്വന്ത്റാവു ഖേല്‍ക്കര്‍ പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു.
ഗുജറാത്ത് സെക്കന്ററി, ഹയർ സെക്കന്ററി എജ്യൂക്കേഷൻ ബോർഡ്, ഡയറക്ടർ പ്രൈമറി എജ്യൂക്കേഷൻ എന്നിവര്‍ ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. ‘ജയ് ഭാരത്’ അല്ലെങ്കില്‍ ‘ജയ് ഹിന്ദ്’ എന്ന് എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും പറയണം. ചെറുപ്പം മുതലേ കുട്ടികളില്‍ ദേശീയതയും രാജ്യസ്നേഹവും വളര്‍ത്താനാണ് ഈ നീക്കമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പുറമെ, എയ്ഡഡ്-സ്വകാര്യ സ്കൂളുകളും ഈ ഉത്തരവ് പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
യശ്വന്ത്റാവു ഖേല്‍ക്കര്‍ പുരസ്കാരം നേടിയ അധ്യാപകനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇത്തരമൊരു നിര്‍ദേശം നല്കുന്നതില് തെറ്റൊന്നും ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിന്‍ ചുദസാമ പറഞ്ഞു. പണ്ട് മുതലേ ഗുജറാത്തില്‍ ഈ രീതി നിലനിന്നിരുന്നെന്നും എന്നാല്‍ മുമ്പ് എപ്പോഴോ ആണ് അത് താനെ നിന്നു പോയതെന്നും അദ്ദേഹം പറഞ്ഞു.