ഗുജറാത്തിൽ നാല് നില പാർപ്പിട സമുച്ചയം തകർന്നു; പത്ത്പേർ കുടുങ്ങി കിടക്കുന്നു, ആറ് പേർക്ക് പരിക്ക്

ഗുജറാത്ത് ഹൗസിങ് ബോർഡാണ് ഈ​കെട്ടിടം നിർമ്മിച്ചത് റസിഡൻഷ്യൽ അപ്പാർട്ട്മെന്റിന്റെ രണ്ട് ബ്ലോക്കുകളാണ് തകർന്നത്. 32 അപ്പാർട്ട്മെന്റുകളാണ് ഇവിടെയുളളത്

residential building collapsed in gujrat

അഹമ്മദാബാദ്: ജനവാസ മേഖലയിലെ അപ്പാർട്ട്മെന്റിന്റെ രണ്ട് ബ്ലോക്കുകളിലായുളള നാല് നിലകെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. പത്ത് പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണഅ പ്രാഥമിക റിപ്പോർട്ട്. ഞായറാഴ്ച വൈകിയാണ് അപകടം സംഭവിച്ചത്.

സംഭവത്തെ തുടർന്ന് അഹമ്മദാബാദ് ഫയർ​​ ആൻഡ് എമർജൻസി സർവീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദേശീയ ദുരന്തനിവാരസേനയുടെ സഹായം ആവശ്യപ്പെടാൻ അഹമ്മദാബാദ് കലക്ടർക്ക് മുഖ്യമന്ത്രി വിജയ് രൂപാനി നിർദേശം നൽകി.

ഗുരുതരമായ പരുക്കേറ്റ് ആറ് പേരെ ആശുപത്രിയിലേയ്ക്ക് മാറ്റിയതായി അഹമ്മദാബാദ് കലക്ടർ വിക്രാന്ത് പണ്ഡെ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. എത്രപേരാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് പോയിട്ടുളളതെന്നതിനെ കുറിച്ച് കൃത്യമായ അറിവില്ല. മുൻകരുതലെന്ന നിലയിൽ സമീപത്തുളള അപ്പാർട്ട്മെന്റുകളിൽ നിന്നുളളവരെയെല്ലാം മാറ്റിയിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു.

റസിഡൻഷ്യൽ അപ്പാർട്ട്മെന്റിന്റെ രണ്ട് ബ്ലോക്കുകളാണ് തകർന്നത്. 32 അപ്പാർട്ട്മെന്റുകളാണ് ഇവിടെയുളളത്. 1999ൽ ഗുജറാത്ത് ഹൗസിങ് ബോർഡാണ് ഈ​കെട്ടിടം നിർമ്മിച്ചത്. എൻ ഡി ആർ എഫ് ടീം ഗാന്ധിനഗറിൽ നിന്നും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചുകഴിഞ്ഞതായും കലക്ടർ അറിയിച്ചു.

അപ്പാർട്ട്മെന്റിൽ നിന്നും താമസക്കാരെ ഒഴിവാക്കിയെങ്കിലും ചിലരൊക്കെ വീണ്ടും താമസിക്കുന്നതിനായി മടങ്ങിയെത്തി. അഹമ്മദാബാദ് മേയർ ബിജാൽ പട്ടേലും ആഭന്ത്യര സഹമന്ത്രി പ്രദീപ് സിൻഹ ജഡേജയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gujarat ahmedabad odhav building collapse death toll trapped injured live updates

Next Story
പകരത്തിന് പകരം: സിപിഎമ്മിന്റെ വെസ്റ്റ് ബംഗാൾ പാർട്ടി വെബ്സൈറ്റ് ഹാക്ക് ചെയ്‌തു
The moderation of comments is automated and not cleared manually by malayalam.indianexpress.com