Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

റെംഡെസിവർ മരുന്നിന് ശുപാർശയില്ല; കുട്ടികളുടെ കോവിഡ് ചികിത്സാ മാർഗനിർദേശങ്ങൾ

മൂന്നാം തരംഗം കുട്ടികളിൽ വ്യാപിക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് മുന്നൊരുക്കങ്ങൾ

Children, Covid,

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡിന് ഉപയോഗിക്കുന്ന റെംഡെസിവർ മരുന്ന് കുട്ടികള്‍ക്ക് ശുപാർശ ചെയ്തിട്ടില്ല.

ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസ് (ഡി.ജി.എച്ച്.എസ്) പുറപ്പെടുവിച്ച ഉത്തരവില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും തീവ്രത കുറഞ്ഞതുമായ കേസുകളിൽ സ്റ്റിറോയ്ഡിന്റെ ഉപയോഗം ദോഷകരമാണെന്നും പറയുന്നു. കര്‍ശന മേല്‍നോട്ടത്തില്‍ മാത്രമേ ഗുരുതര കേസുകളില്‍ സ്റ്റിറോയ്ഡ് ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്.

ആവശ്യമായ സമയത്തും ശരിയായ അളവിലും ഇടവേളകളിലും മാത്രമേ സ്റ്റിറോയിഡുകൾ ഉപയോഗിക്കാവൂ. സ്റ്റിറോയിഡുകള്‍ സ്വയം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു. 18 വയസിനു താഴയുള്ള കുട്ടികളില്‍ റെംഡെസിവർ ഉപയോഗിക്കുന്നതില്‍ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്. അതിനാലാണ് മരുന്ന് ശുപാര്‍ശ ചെയ്യാത്തത്.

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ആശുപത്രി ചികിത്സയുടെ ആവശ്യമില്ല. കൃത്യമായ മുന്‍കരുതലുകളും പരിചരണവും നല്‍കിയാല്‍ മതിയാകും. പനി വരുന്ന സാഹചര്യത്തില്‍ 10-15 മില്ലി ഗ്രാം പാരസെറ്റമോള്‍ നാല് മുതല്‍ ആറ് മണിക്കൂര്‍ ഇടവിട്ട് നല്‍കാം. ആരോഗ്യനില വഷളാവുകയാണെങ്കില്‍ ഓക്സിജന്‍ ചികിത്സയിലേക്ക് കടക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

Also Read: വാക്സിന്‍ വില പുനക്രമീകരിക്കാന്‍ കേന്ദ്രം; നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും

കോവിഡ് ബാധിച്ചവരില്‍ ശ്വാസകോശത്തിന്റെ സ്ഥിതിഗതികള്‍ മനസിലാക്കുന്നതിനായി ഹൈ റെസലൂഷന്‍ സിടി സ്കാന്‍ ഉപയോഗിക്കാം. എന്നാല്‍ ചികിത്സ രീതിയില്‍ എച്ച്.ആര്‍.സി.ടി സ്കാന്‍ വലിയ തോതില്‍ സ്വാധീനം ചെലുത്താറില്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ സ്കാന്‍ ശുപാര്‍ശ ചെയ്യുന്നതില്‍ ഡോക്ടര്‍മാര്‍ കൃത്യത പുലര്‍ത്തണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

കോവിഡ് വൈറല്‍ രോഗമായതിനാല്‍, ആന്റി മൈക്രോബയലുകളുടെ ഉപയോഗത്തിന് അണുബാധ തടയുന്നതില്‍ പങ്കില്ല. ആയതിനാല്‍ രോഗം ഗുരുതരമല്ലാത്ത പശ്ചാത്തലത്തില്‍ ആന്റി മൈക്രോബയല്‍ ഉപയോഗിക്കരുത്. വലിയതോതില്‍ അണുബാധ ഉണ്ടായാല്‍ മാത്രമേ ആന്റി മൈക്രോബയല്‍ ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുള്ളൂ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Guidelines on covid 19 treatment in children

Next Story
Coronavirus India Highlights: ആരോഗ്യപ്രവർത്തകർക്ക് രണ്ടാം വാക്സിൻ; ഫലവത്തായ പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്രംcovid vaccine wastage, vaccine wastage, covid vaccine wastage kerala, jharkhand vaccine, west bengal, kerala, negative vaccine wastage, covid19 updates, covid news, covid-19 news,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com