scorecardresearch

തുണിത്തരങ്ങള്‍ക്കു വില കൂടില്ല; ജി എസ് ടി വര്‍ധന തീരുമാനം മാറ്റി

നികുതി അഞ്ച് ശതമാനത്തില്‍നിന്ന് 12 ആയി ഉയര്‍ത്തുന്നതിനെ ചില സംസ്ഥാനങ്ങളും വ്യവസായ സ്ഥാപനങ്ങളും എതിര്‍ത്തതിനെത്തുടര്‍ന്നാണ് ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനം

നികുതി അഞ്ച് ശതമാനത്തില്‍നിന്ന് 12 ആയി ഉയര്‍ത്തുന്നതിനെ ചില സംസ്ഥാനങ്ങളും വ്യവസായ സ്ഥാപനങ്ങളും എതിര്‍ത്തതിനെത്തുടര്‍ന്നാണ് ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനം

author-image
WebDesk
New Update
GST, GST on textiles, GST hike on textiles, GST hike on textiles deffers, Goods and Services tax (GST), GST, GST Council meeting, Nirmala Sitharaman, latest new, malayalam news, news in malayalam, indian express malayalam, ie malayalam

ന്യൂഡല്‍ഹി: തുണിത്തരങ്ങളുടെ ചരക്ക്, സേവന നികുതി (ജി എസ് ടി) നിരക്ക് 12 ശതമാനമായി ഉയര്‍ത്തുന്നത് തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് ജി എസ് ടി കൗണ്‍സില്‍ തീരുമാനിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണു തീരുമാനം അറിയിച്ചത്.

Advertisment

തുണിത്തരങ്ങളുടെ ജി എസ് ടി നിരക്ക് അഞ്ച് ശതമാനത്തില്‍നിന്ന് 12 ശതമാനമായി വര്‍ധിപ്പിച്ചത് 2022 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണു പുതിയ തീരുമാനം. അടിയന്തര വ്യവസ്ഥ പ്രകാരമാണ് യോഗം വിളിച്ചതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2021 സെപ്തംബറില്‍ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് നികുതി ഘടന മാറ്റുന്ന തീരുമാനമുണ്ടായത്. ഇതു മാറ്റിവയ്ക്കണമെന്ന് ഗുജറാത്ത് ധനമന്ത്രി ആവശ്യപ്പെട്ടതിനെത്തതുടര്‍ന്നാണ് യോഗം വിളിച്ചതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

2019 മുതല്‍, ഏകദേശം 10 ഇനങ്ങളില്‍ വിപരീത നികുതി ഘടനയില്‍ അത്തരം തിരുത്തല്‍ ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചിരുന്നുവെന്നു മന്ത്രി പറഞ്ഞു.

Advertisment

നികുതി അഞ്ച് ശതമാനത്തില്‍നിന്ന് 12 ആയി ഉയര്‍ത്തുന്നതിനെ ചില സംസ്ഥാനങ്ങളും വ്യവസായ സ്ഥാപനങ്ങളും എതിര്‍ത്തതിനെത്തുടര്‍ന്നാണ് ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനം.

നിര്‍ദിഷ്ട നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് കഴിഞ്ഞയാഴ്ച, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവ് അമിത് മിത്ര, നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ നിരക്ക് ഘടന ദേശീയതലത്തില്‍ ഒരു ലക്ഷത്തോളം തുണിത്തര നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതിനു കാരണമാകുമെന്നും 15 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Also Read: പറവൂർ കൊലപാതകം: സഹോദരിയോട് മാതാപിതാക്കൾക്ക് കൂടുതലിഷ്ടം; ജീവനോടെ തീ കൊളുത്തിയെന്ന് പ്രതി

Nirmala Sitharaman Gst

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: