/indian-express-malayalam/media/media_files/uploads/2017/06/mamata-banerjimamata7591.jpg)
കൊൽക്കത്ത: ജിഎസ്​ടി ചരിത്രപരമായ വിഡ്​ഢിത്തമെന്ന്​ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജൂൺ 30ന്​ ജിഎസ്​ടി നടപ്പിലാക്കുന്നതിനായി നടക്കുന്ന പ്രത്യേക പാർലമെന്റ് യോഗം ബഹിഷ്​കരിക്കുമെന്നും മമത പറഞ്ഞു. പുതിയ നികുതി പരിഷ്കാരത്തിനെതിരെ നേരത്തേയും രംഗത്ത് വന്നിരുന്ന മമത ജിഎസ്​ടി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ അനാവശ്യ തിടുക്കം കാണിക്കുന്നതായും കുറ്റപ്പെടുത്തി.
"നോട്ട് നിരോധനത്തിന് ശേഷം നടപ്പിലാക്കുന്ന മറ്റൊരു ചരിത്രപരമായ വിഢിത്തമാണ് ജിഎസ്ടി. നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ഇനിയൊരു ആറ്​ മാസം കൂടി ആവശ്യമാണ്​. ചെറുകിട വ്യാപാരികൾക്കും മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ക്കും ​തയ്യാറെടുപ്പ് നടത്താനുളള സമയം പോലും ലഭിച്ചില്ലെന്നും മമത ആരോപിച്ചു.
"ജിഎസ്ടി സംബന്ധിച്ച തങ്ങളുടെ ആശങ്കകള്‍ കേന്ദ്രം കേള്‍ക്കാത്തതായി നടിക്കുകയാണ്. വ്യാപാരികള്‍ ഇപ്പോഴും പരിഭ്രാന്തിയിലും ആശയക്കുഴപ്പത്തിലുമാണ്. ഇനി വെറും അറുപതോളം മണിക്കൂര്‍ മാത്രമാണ് മുന്നിലുളളത്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും പിടികിട്ടുന്നില്ലെന്നും" മമത കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.