ന്യൂഡൽഹി: ഡ്രെയിനേജ്, വാട്ടർ കണക്ഷൻ, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കി റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർ പ്ലോട്ട് തിരിച്ച് വിൽക്കുന്ന ഭൂമിക്ക് ചരക്കു സേവന നികുതി (ജിഎസ്‌ടി) ഈടാക്കണമെന്ന് അതോറിറ്റി ഫോർ അഡ്വാൻസ്ഡ് റൂളിങ്ങ് (എഎആർ). ‘വിൽക്കാൻ ഉദ്ദേശിക്കുന്ന ഒരു സമുച്ചയത്തിന്റെ നിർമ്മാണം’ എന്നതിന്റെ പരിധിയിൽ ഡെവലപ് ചെയ്ത പ്ലോട്ടുകൾ വരുമെന്നും അതിനനുസരിച്ചാണ് ജിഎസ്ടി ഈടാക്കുന്നതെന്നും എഎആർ വ്യക്തമാക്കി.

ഇത്തരത്തിലുള്ള ഭൂമിയുടെ വിൽപ്പനയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) ബാധകമാണോ എന്ന് ആരാഞ്ഞ് ഒരു അപേക്ഷകൻ എഎആറിന്റെ ഗുജറാത്ത് ബെഞ്ചിനെ സമീപിച്ചിരുന്നു. ബന്ധപ്പെട്ട അധികൃതർ നിർദേശിക്കുന്ന മാനദണ്ഡമനുസരിച്ച് കര്യങ്ങൾ, ഡ്രെയിനേജ്, വാട്ടർ കണക്ഷൻ, വൈദ്യുതി ലൈൻ എന്നീ സൗകര്യങ്ങൾ ലഭ്യമാക്കിയും ഭൂമി നിരപ്പാക്കി നൽകിയുമായിരുന്നു ഭൂമി വിൽക്കുന്നതെന്നും അപേക്ഷകൻ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഡെവലപ്ഡ് പ്ലോട്ടുകൾക്ക് ജിഎസ്ടി ഈടാക്കണമെന്ന് എഎആർ വ്യക്തമാക്കിയത്.

Read More: രാജ്യസഭാ അംഗങ്ങളുടെ എണ്ണത്തിൽ എൻഡിഎക്കും പ്രതിപക്ഷത്തിനും ഇടയിലെ അന്തരം വർധിച്ചു

“‘വിൽക്കാൻ ഉദ്ദേശിച്ചുള്ള ഒരു സമുച്ചയത്തിന്റെ നിർമ്മാണം’എന്ന വകുപ്പിന് കീഴിലാണ് വികസിപ്പിച്ച പ്ലോട്ടുകളുടെ വിൽപ്പന വരുന്നതെന്ന് ഞങ്ങൾ കണ്ടെത്തി. അതിനാൽ, ‘നിർമ്മാണ സേവനങ്ങളുടെ’ പരിധിയിൽ വരുന്ന പ്രക്രിയയായ, വികസിത പ്ലോട്ടുകളുടെ വിൽപ്പനയ്ക്ക് ജിഎസ്ടി നൽകേണ്ടതാണ്…” എഎആർ വ്യക്തമാക്കി.

വികസിത ഭൂമി പ്ലോട്ടുകളായി വിൽക്കുമ്പോൾ വിൽപ്പന വിലയിൽ ഭൂമിയുടെ വിലയ്ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വിലയും ആനുപാതികമായി ഉൾപ്പെടുന്നുവെന്നുവെന്നും എഎആറിന്റെ ഉത്തരവിൽ പറയുന്നു.

Read More: സൈനികരുടെ സുരക്ഷാ ഉപകരണങ്ങൾക്ക് ചൈനീസ് അസംസ്കൃത വസ്തുക്കൾ; പുനപരിശോധന വേണമെന്ന് നീതി ആയോഗ് അംഗം

ഭൂമി വിൽപനയിൽ ജിഎസ്‌ടി ഈടാക്കുന്നത് റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് ചരക്കു സേവന നികുതിയുടെ അടിസ്ഥാന ആശയങ്ങളിൽനിന്നുള്ള വ്യതിചലനമാണെന്നും അഭിപ്രായമുയരുന്നു.

എഎആറിന്റ ഉത്തരവ് പെട്ടെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലും നേരിട്ടുള്ളതും പ്രതികൂലവുമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചാർട്ടേഡ് അക്കൗണ്ടിങ്ങ് ഏഡൻസിയായ എഎംആർജി & അസോസിയേറ്റ്സിന്റെ പ്രതിനിധിയായ രജത് മോഹൻ പറഞ്ഞു. ” ഈ വിധി ജിഎസ്ടിയുടെ അടിസ്ഥാന ചട്ടക്കൂടിന് വിരുദ്ധമാണ്, അത് ജംഗമ വസ്തുക്കളുടെയും സേവനങ്ങളുടെയും നികുതി ഏർപ്പെടുത്തുന്നതിനായി പരിമിതപ്പെടുത്തിയുട്ടുള്ള കാര്യമാണ്. ഭരണഘടനാപരമായി, സ്ഥാവര വസ്‌തുക്കളുടെ ഇടപാടുകൾക്ക് ജിഎസ്ടി ഈടാക്കാൻ കഴിയില്ല, ഈ വിധിക്ക് ഉയർന്ന തർക്കപരിഹാര വേദികളിൽ അംഗീകാരം ലഭിക്കില്ല, ”മോഹൻ പറഞ്ഞു.

Read More: Developed land sold as plots will attract GST: AAR

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook