Latest News
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ജിഎസ്ടി: ടൊയോട്ട ഇന്നോവയുടേയും ഫോർച്ച്യൂണറിന്റേയും വില കുത്തനെ കുറച്ചു

ജിഎസ്ടിയുടെ നടപ്പിലാക്കിയതോടെ ഫോര്‍ഡ് കാറുകളുടെ വില 4.5 ശതമാനവും കുറച്ചു

Car, Innova, GST

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയതോടെ ഇന്ത്യയിലെ പ്രമുഖ കാർ നിര്‍മ്മാതാക്കള്‍ വില കുറച്ചു. ജിഎസ്ടിയുടെ ഭാഗമായി 13 ശതമാനത്തിന്റെ കുറവാണ് വാഹന വിലയില്‍ ടൊയോട്ട വരുത്തിയിരിക്കുന്നത്. ഫോര്‍ച്യൂണര്‍, എന്‍ഡവര്‍, ഇന്നോവ ക്രിസ്റ്റ, സി.ആര്‍.വി എന്നിവയുടെ വിലയാണ് കുറച്ചിരിക്കുന്നത്.

ടോയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്​റ്റക്ക്​ 98,500 രൂപയുടെ കുറവുണ്ടായി​. ​ഫോർച്യൂണറിന്​ 2,17,000 രൂപയാണ്​ കുറച്ചിരിക്കുന്നത്​. കോറോള ആൾട്ടിസിന്​​ ഒരു ലക്ഷം രൂപയാണ് കുറച്ചിരിക്കുന്നത്.

ജിഎസ്ടിയുടെ നടപ്പിലാക്കിയതോടെ ഫോര്‍ഡ് കാറുകളുടെ വില 4.5 ശതമാനവും കുറച്ചു. കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ഫോര്‍ഡ് എന്‍ഡവര്‍ 3 ലക്ഷം രൂപ കുറച്ചാണ് വില്‍ക്കുന്നത്.

ഫിഗോ 28,000 രൂപ കുറവിലാണ്​ നിലവിൽ വിൽക്കുന്നത്​. ഹോണ്ട സി.ആർ.വി 1.31 ലക്ഷം രൂപയുടെ കുറവിലാണ്​ വിൽക്കുന്നത്​. ഹോണ്ട ബ്രിയോ, അമേസ്​, ജാസ്​ എന്നീ കാറുകളുടെ വില യഥാക്രമം 12,279,14,825,10,031 കുറഞ്ഞു​. ഡബ്​ളിയു ആർ.വിക്ക്​ 10,064 രൂപയും കമ്പനി കുറച്ചിട്ടുണ്ട്​.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gst effect toyota innova crysta fortuner corolla altis get cheaper

Next Story
വര്‍ഗീയകലാപം നടന്ന ബഷീര്‍ഹട്ടിലെ മുസ്ലീംങ്ങള്‍ ഹിന്ദുക്കള്‍ക്കായ് പണം പിരിക്കുകയാണ്
The moderation of comments is automated and not cleared manually by malayalam.indianexpress.com