scorecardresearch

ജിഎസ്ടി: 66 ഇനങ്ങളുടെ നികുതി വെട്ടിച്ചുരുക്കി; 100 രൂപയ്ക്ക് മുകളിലുളള സിനിമാ ടിക്കറ്റിന് 28 ശതമാനം നികുതി

പുതിയ നിരക്ക് പ്രകാരം 100 രൂപയുടെ താഴെയുള്ള ടിക്കറ്റുകൾക്ക് 18 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്

പുതിയ നിരക്ക് പ്രകാരം 100 രൂപയുടെ താഴെയുള്ള ടിക്കറ്റുകൾക്ക് 18 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മെയ് വരെ 8437 കോടി രൂപയുടെ നികുതി നിക്ഷേപമാണ് ഉണ്ടായത്

ന്യൂഡൽഹി: ജൂലായ് ഒന്നുമുതൽ ചരക്കു സേവന നികുതി നടപ്പാക്കുന്പോൾ 66 ഇനങ്ങളുടെ നികുതി പുന:ക്രമീകരിക്കാൻ ഇന്നു ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു. 133 ഇനങ്ങളില്‍ നിന്നാണ് 66 ഇനങ്ങളുടെ നികുതി കുറക്കുന്നത്. വ്യവസായ ലോകത്തെ കൂടി കണക്കിലെടുത്താണ് നികുതി നിരക്കുകളിൽ കുറവ് വരുത്തുന്നതെന്ന് യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‍റ്റ്‍ലി പറഞ്ഞു.

Advertisment

പുതിയ നിരക്ക് പ്രകാരം 100 രൂപയുടെ താഴെയുള്ള ടിക്കറ്റുകൾക്ക് 18 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്. നേരത്തേ ഇത് 28 ശതമാനം ആയിരുന്നു. നൂറ് രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകൾക്ക് 28 ശതമാനത്തില്‍ തന്നെ നികുതി ഏര്‍പ്പെടുത്തി.

കംപ്യൂട്ടര്‍ പ്രിന്ററുകള്‍, ഇന്‍സുലിന്‍, അഗര്‍ബത്തികള്‍, കശുവണ്ടി എന്നിവയ്ക്ക് നികുതി കുറയും. കശുവണ്ടിയുടെ നികുതി 12ൽ നിന്ന് അഞ്ചു ശതമാനമാണ് ആക്കിയത്. സ്കൂൾ ബാഗുകളുടെ നികുതി 28ൽ നിന്ന് 18 ശതമാനമാക്കി. ചിത്രരചനാ പുസ്തകങ്ങളുടെ നികുതി എടുത്തു കളഞ്ഞു.

അച്ചാറുകൾ,​ സോസുകൾ,​ പായ്ക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവയുടെ നികുതി 18ൽ നിന്ന് 12 ശതമാനമാക്കി.പ്ളാസ്റ്റിക് മുത്തുകളുടെ നികുതി 28ൽ നിന്ന് 18 ശതമാനമാക്കി. ട്രാക്ടർ ഉപകരണങ്ങൾക്കുള്ള നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി

Advertisment
Arun Jaitley Gst

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: