ന്യൂഡല്‍ഹി: ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ഗുവാഹത്തിയില്‍ ചേരും. ജി.​എ​സ്.​ടി​യി​ൽ ഏ​റ്റ​വും കൂ​ടി​യ നി​കു​തി സ്ലാ​ബാ​യ 28 ശ​ത​മാ​ന​ത്തി​ൽ നി​ൽ​ക്കു​ന്ന ഇ​രു​നൂ​റോ​ളം ഉ​ൽ​പ​ന്ന​ങ്ങ​ളെ 18 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ആ​കെ 62 ഉ​ൽ​പ​ന്ന​ങ്ങ​ളെ 28 ശ​ത​മാ​നം സ്ലാ​ബി​ൽ​ത്ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും.

ഡി​ജി​റ്റ​ൽ ക്യാ​മ​റ, ഷേ​വി​ങ്​ ക്രീം, ​പെ​യി​ൻ​റ്, വാ​ർ​ണി​ഷ്, സി​ഗ​ര​റ്റ്, പാ​ൻ മ​സാ​ല, ചോ​ക്ക​ളേ​റ്റ്, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ, വാ​ക്വം ക്ലീ​ന​ർ, റ​ഫ്രി​ജ​റേ​റ്റ​ർ, വാ​ഷി​ങ്​​ മെ​ഷീ​ൻ, ഹെ​യ​ർ ഡൈ, ​മാ​ർ​ബ്​​ൾ, ഗ്രാ​നൈ​റ്റ്​ തു​ട​ങ്ങി​യ​വ​ക്കാ​യി​രി​ക്കും ഉ​യ​ർ​ന്ന നി​കു​തി നി​ല​നി​ർ​ത്തു​ക. സാ​നി​റ്റ​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ, സ്യൂ​ട്ട്​​കേസ്, വാ​ൾ​പേ​പ്പ​ർ, പ്ലൈ​വു​ഡ്, സ്​​റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ, വാ​ച്ച്​ തു​ട​ങ്ങി​യ​വ​യെ 28 ശ​ത​മാ​ന​ത്തി​ൽ നി​ന്ന്​ 18 ലേ​ക്കാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ജി.​എ​സ്.​ടി നെ​റ്റ്​​വ​ർ​ക്ക്​ ത​ല​വ​ൻ കൂ​ടി​യാ​യ ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ൽ കു​മാ​ർ മോ​ദി പ​റ​ഞ്ഞു. ​

മൂന്നു കോടിയിലേറെവരുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്‌എംഇ) ക്ക് വലിയ ആശ്വാസമായേക്കാവുന്ന പ്രഖ്യാപനമാണു പ്രതീക്ഷിക്കുന്നത്. ജിഎസ്‌ടിയുടെ ഫലമായി ഏറ്റവും കൂടുതൽ പ്രയാസത്തിലായ മേഖലകളിലൊന്ന് എംഎസ്‌എംഇയാണ്. ഈ സംരംഭങ്ങളിൽ ജോലി ചെയ്‌തിരുന്ന അനേകം പേർക്കു തൊഴിൽ നഷ്‌ടപ്പെടുകപോലും ചെയ്‌തു.

ഇന്നു പ്രഖ്യാപിക്കുന്ന ഇളവുകൾ ഹിന്ദുസ്‌ഥാൻ യൂണിലീവർ, ജ്യോതി ലബോറട്ടറീസ്, ഏഷ്യൻ പെയിന്റ്‌സ്, വിഐപി ഇൻഡസ്‌ട്രീസ്, ബാറ്റ, ഹാവെൽസ്, വി ഗാർഡ്, ബജാജ് ഇലക്‌ട്രിക്കൽസ്, ഫിനോലെക്‌സ്, ബോംബെ ഡയിങ് തുടങ്ങിയ വൻകിട നിർമാതാക്കൾക്കും അനുകൂലമായേക്കുമെന്നാണു വിവിധ വിപണികളുമായി ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ