38th Goods and Services Tax Council meeting today: സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനായി ചരക്കു സേവന നികുതി (ജിഎസ്ടി) നിരക്കുകളും സ്ലാബുകളും വർധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ 38-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്നു ദില്ലിയിൽ നടക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. കഴിഞ്ഞയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ജിഎസ്ടി നിരക്കിൽ വർധനയുടെ സാധ്യതകൾ തളളിക്കളഞ്ഞിരുന്നില്ല.

നിലവിലെ  ജിഎസ്ടി നിരക്ക് അവലോകനം, വിവിധ ഇനങ്ങളുടെ നഷ്ടപരിഹാര സെസ് നിരക്കുകൾ പരിശോധക്കൽ എന്നിവയായിരിക്കും യോഗത്തിലെ പ്രധാന അജണ്ട. വരുമാനം വർധിപ്പിക്കുന്നതിനുള്ള നികുതി ഘടനയും യോഗത്തില്‍ അവലോകനം ചെയ്യും.

ജിഎസ്ടി യോഗത്തിനു മുന്നോടിയായി സെൻസെക്സ് 129 പോയിന്റ് ഉയർന്ന് ഓപ്പണിങ് സെഷനിലെ ഉയർന്ന നിരക്കായ 41,480.91 ലെത്തി. ജിഎസ്ടി കൗൺസിൽ യോഗം ചില നല്ല വാർത്തകൾ കൊണ്ടുവരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വ്യാപാരികൾ.

Read in English: Revenue analysis, augmentation to be areas of focus in today’s GST Council meeting

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook