പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയിലേക്കില്ല; ഓൺലൈൻ ഭക്ഷണ വിതരണത്തിന് നികുതി ഈടാക്കും; ജീവൻ രക്ഷാ മരുന്നുകൾക്ക് ഇളവ്

“പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിയിൽ കൊണ്ടുവരാനുള്ള സമയമല്ലെന്ന് കൗൺസിൽ കരുതുന്നു,” ധനമന്ത്രി പറഞ്ഞു

Nirmala Sitharaman, ie malayalam, GST, GST Council, Finance Minister Nirmala Seetharaman, Kerala Government, Petrol Price, പെട്രോള്‍ നിരക്ക്, Diesel Price, ഡീസല്‍ നിരക്ക്, Oil Price, ഇന്ധന വില,Petrol Price in Kerala, Diesel Price in Kerala, Petrol Price News, IE Malayalam, ഐഇ മലയാളം
നിർമല സീതാരാമൻ. ഫൊട്ടോ: പിഐബി

ന്യൂഡൽഹി: പെട്രോൾ, ഡീസൽ എന്നിവ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നാല്‍പ്പത്തിയഞ്ചാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. ജീവൻ രക്ഷാ മരുന്നുകൾക്ക് ജിഎസ്ടി ഇളവ് നൽകാനും കോവിഡ് അനുബന്ധ മരുന്നുകൾക്ക് പ്രഖ്യാപിച്ച ഇളവ് തുടരാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

സ്വിഗ്ഗിയും സൊമാറ്റോയും പോലുള്ള ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമുകൾക്ക് നികുതി ചുമത്താനും ജിഎസ്ടി കൗൺസിൽ വെള്ളിയാഴ്ച തീരുമാനിച്ചു.

പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനുള്ള ശരിയായ സമയമല്ല ഇതെന്ന് മന്ത്രി പറഞ്ഞു. കേരള ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ജിഎസ്ടി കൗണ്‍സില്‍ പെട്രോൾ, ഡീസൽ വില ജിഎസ്ടി പരിധിയിലുൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള ഹൈക്കോടതി ഉത്തരവിൽ ജിഎസ്ടി കൗൺസിലിന് മുന്നിൽ ഈ വിഷയം കൊണ്ടുവരണമെന്ന് നിർദ്ദേശിച്ചതിനാൽ മാത്രമാണ് ഈ വിഷയം പരിഗണിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. “വിഷയം ചർച്ച ചെയ്തു, പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിയിൽ കൊണ്ടുവരാനുള്ള സമയമല്ലെന്ന് കൗൺസിൽ കരുതുന്നു. ഞങ്ങൾ കേരള ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു,” അവർ പറഞ്ഞു.

ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരായ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയിലൂടെയുള്ള ഭക്ഷണ വിതരണത്തിന് ഡെലിവറി സമയത്ത് നികുതി ഈടാക്കുമെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് ഇതര രോഗങ്ങൾക്കുള്ള ജീവൻ രക്ഷാ മരുന്നുകൾക്ക് ജിഎസ്ടിയിൽ ഇളവ് നൽകാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

Read More: രണ്ട് കോടിയിലധികം വാക്സിൻ; റെക്കോഡിട്ട് ഇന്ത്യ; പ്രധാനമന്ത്രിക്കുള്ള പിറന്നാൾ സമ്മാനമെന്ന് ആരോഗ്യമന്ത്രി

“കോവിഡ് -19 മായി ബന്ധിപ്പിക്കാത്ത ചില ജീവൻ രക്ഷാ മരുന്നുകളുണ്ട്, പക്ഷേ അവ വളരെ ചെലവേറിയതാണ്, അതിന് ഇളവുകൾ നൽകുന്നു. അവയ്ക്ക് ജിഎസ്ടി ഉണ്ടാകില്ല-ഏകദേശം 16 കോടി രൂപ വിലയുള്ള സോൾഗെൽസ്മയേയും വിൽടെപ്സോയേയും ഇപ്പോൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കും,” മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് ശുപാർശ ചെയ്യുന്ന മറ്റ് ഏഴ് മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12% ൽ നിന്ന് 5% ആയി കുറയ്ക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. അതും 2021 ഡിസംബർ 31 വരെ നീട്ടി.

കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾക്കും ജിഎസ്ടി ഇളവു നൽകിയതായി മന്ത്രി അറിയിച്ചു. കെയ്‌ട്രുഡ പോലുള്ള കാൻസർ അനു ബന്ധ മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചതായി മന്ത്രി പറഞ്ഞു.

നേരത്തെ കോവിഡ് അനുബന്ധ മരുന്നുകൾക്ക് ജിഎസ്ടി ഇളവ് പ്രഖ്യാപിച്ചിരുന്നു. അത് ഈ വർഷം ഡിസംബർ വരെ നീട്ടിയതായി മന്ത്രി പറഞ്ഞു. സെപ്റ്റംബർ 30 വരെയായിരുന്നു ആദ്യം ഇളവ് പ്രഖ്യാപിച്ചത്. ഈ ഇളവുകൾ ഇപ്പോൾ 2021 ഡിസംബർ 31 വരെ നീട്ടിയതായി ധനമന്ത്രി പറഞ്ഞു. നേരത്തെ ഇളവ് നൽകിയിരുന്ന മരുന്നുകൾക്ക് മാത്രമാണ് ഇളവ് തുടരുന്നതെന്നും അവർ പറഞ്ഞു.

Read More: പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്ന് സുപ്രീം കോടതി; ഹര്‍ജി തള്ളി

കപ്പലുകളിലൂടെയും വിമാനങ്ങളിലൂടെയും കയറ്റുമതി സാധനങ്ങൾ കൊണ്ടുപോകുന്നത് സെപ്റ്റംബർ 30 വരെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടി പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം കയറ്റുമതിക്കാർക്ക് ഐടിസിയുടെ (ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്) റീഫണ്ട് ലഭിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലാണ് ഈ ഇളവ് നൽകിയതെന്ന് മന്ത്രി അറിയിച്ചു.

ഡീസലുമായി ലയിപ്പിക്കുന്നതിന് എണ്ണ വിപണന കമ്പനികൾക്ക് വിതരണം ചെയ്യുന്ന ബയോഡീസലിന്റെ ജിഎസ്ടി നിരക്കും 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം ആയി കുറച്ചു.

സംയോജിത ശിശു വികസന പദ്ധതികൾ പോലുള്ള പദ്ധതികൾക്കുള്ള ഉറപ്പുള്ള അരി കേർണലുകളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം ആയി കുറയ്ക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gst council meeting petrol and diesel petroleum products not under gst regime finance minister nirmala sitaraman

Next Story
രണ്ട് കോടിയിലധികം വാക്സിൻ; റെക്കോഡിട്ട് ഇന്ത്യ; പ്രധാനമന്ത്രിക്കുള്ള പിറന്നാൾ സമ്മാനമെന്ന് ആരോഗ്യമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com