ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ സംസ്ഥാനങ്ങൾക്ക് കൊടുത്തു തീർക്കാനുള്ള 20,000 കോടി രൂപ ഇന്ന് രാത്രിയോടെ എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചക്. നഷ്ടപരിഹാരത്തിനു പകരം വായ്പ അനുവദിക്കാം എന്ന നിർദേശം ഇതിനു മുൻപത്തെ ജിഎസ്ടി കൗൺസിൽ മുന്നോട്ട് വച്ചിരുന്നു. എന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഈ നിർദേശം എതിർത്തിരുന്നു.

42ാമത് ജിഎസ്ടി കൗൺസിൽ യോഗമാണ് തിങ്കളാഴ്ച ചേർന്നത്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സമവായത്തിലെത്തുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും പരാജയപ്പെട്ടിരുന്നു.

Read More: മൊറട്ടോറിയം: കേന്ദ്രത്തിന്റെ സത്യവാങ്മൂലം അപൂർണമെന്ന് സുപ്രീം കോടതി

ദീർഘകാലമായി പരിഹാരമാവാതെ തുടരുന്ന ഇന്റഗ്രേറ്റഡ് ഗുഡ്സ് ആൻറ് സർവീസ് ടാക്സ് (ഐജിഎസ്ടി) പ്രശ്നത്തെക്കുറിച്ച് ജിഎസ്ടി കൗൺസിൽ ചർച്ച ചെയ്തതായി നിർമല സീതാരാമൻ പറഞ്ഞു.

“20,000 കോടി രൂപ മതിക്കുന്ന ഈ വർഷം സമാഹരിച്ച നഷ്ടപരിഹാര സെസ് ഇന്ന് രാത്രി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും. നേരത്തെ ലഭിച്ച സംസ്ഥാനങ്ങൾക്ക് 24,000 കോടി രൂപ ഐജിഎസ്ടി വിട്ടുകൊടുക്കും, അടുത്ത ആഴ്ച അവസാനത്തോടെ വിതരണം ചെയ്യും, ”സീതാരാമൻ പറഞ്ഞു.

Read More: നോട്ട് നിരോധനം ചെറുകിട വ്യാപാരികളെ നശിപ്പിച്ചത് പോലെ കർഷകബില്ലിലൂടെ കർഷകരെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: രാഹുൽ ഗാന്ധി

ജിഎസ്ടി പിരിവിലെ കുറവ് പരിഹരിക്കുന്നതിന് വായ്പ എടുക്കാൻ കേന്ദ്രം മുമ്പ് നിർദ്ദേശിച്ച രണ്ട് ഓപ്ഷനുകളിലൊന്ന് 21 സംസ്ഥാനങ്ങൾ തിരഞ്ഞെടുത്തതായി സീതാരാമൻ പറഞ്ഞു. “എന്നാൽ ചില സംസ്ഥാനങ്ങൾ രണ്ട് ഓപ്ഷനുകളിലൊന്നും തിരഞ്ഞെടുത്തില്ല, കൂടുതൽ ചർച്ചകൾക്കായി കൗൺസിൽ തീരുമാനിച്ചു,” അവർ പറഞ്ഞു. ഒക്ടോബർ 12 ന് വീണ്ടും യോഗം ചേരാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു.

പ്രത്യേക വായ്പാ ജാലകത്തിലൂടെ 97,000 കോടി രൂപ കടം നൽകാമെന്നാണ് നഷ്ടപരിഹാരത്തുക വേണ്ടെന്ന് വയ്ക്കുന്ന സംസ്ഥാനങ്ങൾക്കായി കേന്ദ്രസർ മുന്നോട്ട് വച്ചിരുന്ന ഒരു വ്യവസ്ഥ. 21 സംസ്ഥാനങ്ങൾ ഈ വ്യവസ്ഥ അനുസരിച്ചിരുന്നു. ജി എസ് ടി നഷ്ടപരിഹാരം കേന്ദ്രം പൂര്‍ണമായി നല്‍കണം എന്നായിരുന്നു കേരളത്തിന്റെ നിലപാട്. അത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.

ജിഎസ്ടി നഷ്ടപരിഹാരം ഈ വർഷം ഏകദേശം 3 ലക്ഷം കോടി രൂപയായി കേന്ദ്രത്തിന്റെ കണക്കുകൾ കണക്കാക്കുന്നു. സെസ് പിരിവ് 65,000 കോടി രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More: Compensation cess amounting to Rs 20,000 crore to be given to states tonight: Sitharaman

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook