ഗുവാഹത്തി: 23ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍ണായക ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന്റെ തീരുമാനം. ഫൈവ് സ്റ്റാര്‍ ഒഴികെ മറ്റെല്ലാ ഹോട്ടലുകളിലും ഒറ്റനികുതിയായി ഏകീകരിച്ചു. എസി, നോണ്‍ എസി റസ്റ്റോറന്റുകളില്‍ ഇനി 5 ശതമാനമാകും ജിഎസ്ടി. പഞ്ചനക്ഷത്ര ഹോട്ടലുകളിൽമാത്രം നികുതി 28 ശതമാനമായി തുടരും. പഴയ നിരക്കുപ്രകാരം എസി റസ്റ്ററന്റുകളിൽ 18 ശതമാനവും നോൺ എസി റസ്റ്ററന്റുകളിൽ 12 ശതമാനവുമായിരുന്നു നികുതി. റസ്റ്ററന്റുകളിലെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു.

178 ഉത്പന്നങ്ങള്‍ 28 എന്ന നികുതി സ്ലാബില്‍ നിന്നും 18 ശതമാനം നികുതി സ്ലാബിേലേക്ക് വെട്ടിച്ചുരുക്കി. 13 ഉത്പന്നങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി. അഞ്ച് ഉത്പന്നങ്ങളുടെ നികുതി 12ല്‍ നിന്ന് 5 ശതമാനമാക്കി. ചോക്കളേറ്റ്, ഷേവിങ് ക്രീം, ടൂത്ത് പേസ്റ്റ്, ഷാംപൂ എന്നിവയ്ക്ക് വില കുറയും. പുതിയ തീരുമാനപ്രകാരം 50 ഉത്പന്നങ്ങള്‍ മാത്രമാണ് ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബ് ആയ 28 ശതമാനം സ്ലാബില്‍ ഉള്‍പ്പെടുന്നത്.

നേരത്തെ 227 സാധനങ്ങള്‍ ഈ സ്ലാബില്‍ വന്നിരുന്നു. ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ ഈ ശുപാര്‍ശകള്‍ പരിഗണിച്ചു. ചുവിംഗ് ഗം. ചോക്കലേറ്റ്. ഷേവിംഗ് ക്രീം, മാര്‍ബിള്‍, സോപ്പുപൊടി എന്നിവ 18 ശതമാനം നികുതിയുടെ പരിധിയില്‍ വരുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുഷീല്‍ മോദി അറിയിച്ചു. ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ ഈ ശുപാര്‍ശകള്‍ പരിഗണിക്കും. 178 ഉത്പന്നങ്ങളാണ് ഇതോടെ 18 ശതമാനം സ്ലാബിന് കീഴെ വരിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ