Latest News
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

ജി എസ് ടി റിട്ടേണ്‍ വൈകിയവര്‍ക്ക് പിഴയില്ല: നിര്‍മ്മല സീതാരാമന്‍

നികുതി കുടിശ്ശികയുള്ളവര്‍ക്കുള്ള പിഴയും പലിശയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്

nirmala sitharaman

ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട നികുതി ദായകര്‍ക്ക്‌ ആശ്വാസമായി ജി എസ് ടി കൗണ്‍സില്‍ തീരുമാനങ്ങള്‍. ജി എസ് ടി അടയ്ക്കാന്‍ വൈകിയവരില്‍ നിന്നും പിഴയീടാക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ തീരുമാനിച്ചുവെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇതുവരെ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലാത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നികുതി കുടിശ്ശികയുള്ളവര്‍ക്കുള്ള പിഴയും പലിശയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. നികുതി കുടിശിക ഉള്ളവരില്‍ നിന്നും 500 രൂപയില്‍ കൂടുതല്‍ ഒരു റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പിഴയായി ഈടാക്കില്ല.

ഈ ആനുകൂല്യം ജൂലൈ ഒന്നിനും 30-നും ഇടയില്‍ ഫയല്‍ ചെയ്യുന്ന റിട്ടേണുകള്‍ക്ക് ബാധകമായിരിക്കുമെന്നും മന്ത്രി കൗണ്‍സില്‍ യോഗത്തിനുശേഷം അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gst council meeting decisions finance minister nirmala sitharaman

Next Story
നേപ്പാള്‍ സേനയുടെ വെടിവയ്പ്പില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരുക്ക്‌nepal border force, നേപ്പാള്‍ അതിര്‍ത്തി സേന, indian civilian killed, ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു, nepal border guards kill indian, sitamrhi bihar,
The moderation of comments is automated and not cleared manually by malayalam.indianexpress.com