ന്യൂഡൽഹി: സ്വർണത്തിന് മൂന്ന് ശതമാനം നികുതി ചുമത്താൻ ജിഎസ്ടി യോഗത്തിൽ ധാരണ. നിലവിൽ സ്വർണത്തിന് രണ്ടു ശതമാനം നികുതിയാണുള്ളത്. ഒരു ശതമാനം തീരുവയും ഒരു ശതമാനം വാറ്റും. 3 ശതമാനം നികുതി ചുമത്തുമ്പോൾ സ്വർണ്ണത്തിന് വിലവർധിക്കുമെന്ന് ഉറപ്പായി. ജി.എസ്.ടി കൗൺസിൽ മീറ്റിങിന് ശേഷം കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്.
ബീഡി ,സിഗരറ്റ് എന്നിവയ്ക്ക് 28 ശതമാനം നികുതി വർധിപ്പാക്കാനും ധാരണ ആയിട്ടുണ്ട്. ബീഡി ഇലയ്ക്ക് 18 ശതമാനം നികുതിയും ഈടാക്കും . ചെരുപ്പുകൾ, ബിസ്ക്കറ്റ്, ടെക്സ്റ്റെയിൽ ഉൽപന്നങ്ങൾ എന്നിവ യുടെ നികുതി സംബന്ധിച്ചും തീരുമാനമായിട്ടുണ്ട്. 500 രൂപയിൽ താഴെയുള്ള ചെരുപ്പിന് 5 ശതമാനവും ഇതിൽ കൂടുതൽ വിലയുള്ളതിന് 18 ശതമാനവും നികുതി ചുമത്തും. കോട്ടൺ തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനവും റെഡിമെയഡ് വസ്ത്രങ്ങൾക്ക് 12 ശതമാനവും നികുതി ചുമത്തും. ബിസ്കറ്റിന് 18 ശതമാനമാണ് നികുതി.
ജിഎസ്‌ടി നടപ്പാക്കുന്നതോടെ സംസ്ഥാനത്തിന് 300 കോടിയുടെ അധിക വരുമാനം ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ദില്ലിയിൽ പറഞ്ഞു.