ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ജിഎസ്ടി കൗൺസിൽ യോഗത്തിൽ നടത്തിയ ചർച്ചയിൽ സമവായം കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാൻ. തിങ്കളാഴ്ച നടന്ന ജിഎസ്ടി ഒരു സമവായത്തിലെത്താതെ വീണ്ടും അവസാനിച്ചതായി മന്ത്രി വ്യക്തമാക്കി.
പരോക്ഷനികുതി സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഉന്നത സമിതിയായ ജിഎസ്ടി കൗൺസിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത്. വായ്പയെടുക്കുന്നതിനുള്ള കേന്ദ്രത്തിന്റെ നിർദ്ദേശവുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്താൻ യോഗം പരാജയപ്പെട്ടുവെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നഷ്ടപരിഹാരം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി തുടർച്ചയായി നടന്ന മൂന്നാമത്തെ ജിഎസ്ടി കൗൺസിൽ യോഗമാണിത്.
റിസർവ് ബാങ്ക് ലഭ്യമാക്കുന്ന പ്രത്യേക സൗകര്യം വഴി ഈ തുക വായ്പയെടുക്കുക, അല്ലെങ്കിൽ പൊതു കമ്പോളത്തിൽ നിന്ന് 2.35 ലക്ഷം കോടി ഈ 97,000 കോടി രൂപയോ വിപണിയിൽ നിന്ന് 2.35 ലക്ഷം കോടി വായ്പ എടുക്കുക എന്നിങ്ങനെ രണ്ട് മാർഗങ്ങൾ നഷ്ടപരിഹാരത്തുകയ്ക്ക് പകരമായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശിച്ചിരുന്നു. ഓഗസ്റ്റിലാണ് ഈ നിർദേശം മുന്നോട്ട് വച്ചത്. വിവിധ സംസ്ഥാനങ്ങൾ ഈ നിർദേശം അംഗീകരിച്ചെങ്കിലും കേരളം അടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ നിർദേശങ്ങളെ എതിർക്കുകയായിരുന്നു.
നേരത്തെ ഒക്ടോബർ 5 ന്, 42-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലും ഈ വിഷയം ചർച്ചയായി. ബിജെപി ഭരിക്കാത്ത 10 സംസ്ഥാനങ്ങൾ കേന്ദ്രം അവതരിപ്പിച്ച രണ്ട് വായ്പയെടുക്കൽ നിർദേശങ്ങളും നിരസിച്ചു. നഷ്ടപരിഹാരം നികത്താൻ സംസ്ഥാനങ്ങൾക്ക് പകരം കേന്ദ്രം പണം കടം വാങ്ങേണ്ടതുണ്ടെന്ന് ധനമന്ത്രാലയം ആവർത്തിക്കുകയും ചെയ്തു.
Read More: GST compensation to states: Centre says won’t borrow, another council meet ends without consensus