ന്യൂഡല്‍ഹി: ജി എസ് ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഏപ്രില്‍ മാസത്തെ ജി എസ് ടി വരുമാനത്തില്‍ 2022 ഏപ്രില്‍ മാസത്തിലേക്കാള്‍ 12 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏപ്രിലില്‍ 1.87 ലക്ഷം കോടി രൂപയാണ് ജി എസ് ടി സമാഹരണം.
2023 ഏപ്രിലിൽ സമാഹരിച്ച മൊത്ത ജി എസ് ടി വരുമാനം 1,87,035 കോടി രൂപയാണ്. ഇതില്‍ സി ജി എസ് ടി 38,440 കോടി രൂപയും എസ് ജി എസ് ടി 47,412 കോടി രൂപയും ഐ ജി എസ് ടി 89,158 കോടി രൂപയുമാണ് (34,972 കോടി രൂപയും ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്തതാണ്) സെസ് 12,025 കോടി രൂപയാണെന്നും ധനമന്ത്രാലയം അറിയിച്ചു.
നേരത്തെ ഉയര്‍ന്ന ജി എസ് ടി വരുമാനം ലഭിച്ചത് 2022 ഏപ്രിലില്‍ ആയിരുന്നു. അന്ന് 1.68 ലക്ഷം കോടി രൂപയാണ് ലഭിച്ചത്.
ഏപ്രിലില്‍ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 16 ശതമാനം കൂടുതലാണ്.
2022-23 സാമ്പത്തിക വർഷത്തിലെ മൊത്ത കളക്ഷൻ 18.10 ലക്ഷം കോടി രൂപയാണ്, മുൻവർഷത്തേക്കാൾ 22 ശതമാനം കൂടുതലാണ്.