/indian-express-malayalam/media/media_files/uploads/2018/11/GSLV.jpg)
ബെം​ഗളൂരു: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ജിഎസ്എൽവി മാർക് 3 വിക്ഷേപിച്ചു. ഐഎസ്ആർഒ വികസിപ്പിച്ച അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 29 ആണ് വിക്ഷേപിച്ചിരിക്കുന്നത്. ഇതുവരെ വിക്ഷേപിച്ചവയിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ജിസാറ്റ് 29.
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ഗ​ജ ചു​ഴ​ലി​ക്കാ​റ്റ് വി​ക്ഷേ​പ​ണ​ത്തെ ബാ​ധി​ക്കു​മോ എ​ന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ഇതുണ്ടായില്ല. 3,423 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ജി​സാ​റ്റ് -29ന് ​പ​ത്തു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി​യാ​ണു​ള്ള​ത്. ഇന്ത്യയിൽ നിശ്ചിത പ്രദേശത്തെ ലക്ഷ്യമിട്ട് വാർത്ത വിനിമയ ബന്ധം കൂടുതൽ മെച്ചപ്പെടുത്താനാണ് ശ്രമം.
കശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവനങ്ങൾ കൂടുതൽ വേഗമേറിയതാക്കാൻ ഇതിലൂടെ സാധിക്കും. ഇന്റർനെറ്റ് സേവനങ്ങൾക്ക് ഇനി കൂടുതൽ വേഗം കൈവരിക്കാനാവും. ഈ വർഷം ആദ്യം ജിസാറ്റ് 6എ ഐഎസ്ആർഒ വിക്ഷേപിച്ചിരുന്നെങ്കിലും ഈ ദൗത്യം പരാജയപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.