/indian-express-malayalam/media/media_files/uploads/2017/05/gslv.jpg)
ശ്രീഹരിക്കോട്ട: ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഇന്ത്യ ഒരുക്കിയ ജിസാറ്റ്-9 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. വൈകിട്ട് 4.57 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശവിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വി.-എഫ്09 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
ഉപഗ്രഹം വിജയകരമായി വിക്ഷേപിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ശാസ്ത്രജ്ഞരിൽ ഇന്ത്യ അഭിമാനം കൊള്ളുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
I congratulate the team of scientists who worked hard for the successful launch of South Asia Satellite. We are very proud of them. @isro
— Narendra Modi (@narendramodi) May 5, 2017
ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സഹകരണം ലക്ഷ്യമിട്ട് വിക്ഷേപിച്ച ഉപഗ്രഹം സാർക് രാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, മാലദ്വീപ് എന്നിവയുടെ വികസനത്തിനുവേണ്ടി സൗജന്യമായി ഉപയോഗിക്കാൻ കഴിയും. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്‌ദാനം ചെയ്തിരുന്നു. സൗത്ത് ഏഷ്യ സാറ്റലൈറ്റ് ഇന്ത്യ വിക്ഷേപിക്കുന്ന കാര്യം കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിവാര റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെയാണു പ്രഖ്യാപിച്ചത്.
#WATCH: ISRO launches South Asia Satellite GSAT-9 from Andhra Pradesh's Sriharikota. pic.twitter.com/wbANKY4yq2
— ANI (@ANI_news) May 5, 2017
സാര്‍ക് രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. ആദ്യം സാര്‍ക് സാറ്റലൈറ്റ് എന്നായിരുന്നു ഈ ഉപഗ്രഹത്തിന്റെ പേര്. പിന്നീട് പാക്കിസ്ഥാൻ ഇതിൽനിന്നും പിന്‍മാറിയതോടെ സൗത്ത് ഏഷ്യന്‍ ഉപഗ്രഹം എന്ന പേര് സ്വീകരിച്ചു. പാക്കിസ്ഥാൻ ഒഴികെയുളള സാർക്ക് രാജ്യങ്ങൾക്ക് ഉപഗ്രഹത്തിന്റെ പ്രയോജനം ലഭിക്കും. വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേഷണം, ഡിടിഎച്ച്., വിദ്യാഭ്യാസം, ദുരന്ത നിവാരണം തുടങ്ങിയവയ്‌ക്കെല്ലാം പ്രയോജനപ്പെടുന്ന ഉപഗ്രഹമാണ് ജിസാറ്റ്-9. 2230 കിലോ ഭാരമുള്ള ഉപഗ്രഹത്തിന്റെ ആയുസ്സ് 12 വര്‍ഷമാണ്. 450 കോടി രൂപയാണ് വിക്ഷേപണത്തിന്റെ മൊത്തം ചെലവ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.