ISRO GSAT-7A Launch: വ്യോമസേനയുടെ നേത്രമായി ഇന്ത്യയുടെ ‘ആന്‍ഗ്രി ബേഡ്’; ജിസാറ്റ്-7എ ഭ്രമണപഥത്തില്‍

ISRO GSAT-7A Satellite Successfully Launched: ജിഎസ്എൽവി എഫ്-11 റോക്കറ്റിലാണ് ജിസാറ്റ്-7എ ഭ്രമണപഥത്തിലേക്ക് കുതിച്ചത്

ISRO Successfulluy Launches GSAT-7A

ISRO Launches Military Communication Satellite GSAT-7A: ന്യൂഡൽഹി: ബഹിരാകാശ പര്യവേഷണ രംഗത്ത് വീണ്ടും ഇന്ത്യൻ വിജയം. ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ജി സാറ്റ് 7 എ വിജയകരമായി ഭ്രമണപഥത്തിലെത്തി. ജിഎസ്എൽവി എഫ്-11 റോക്കറ്റിലാണ് ജിസാറ്റ്-7എ ഭ്രമണപഥത്തിലേക്ക് കുതിച്ചത്.

സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നുമാണ് ജിസാറ്റ്-7 എ പറന്നുയർന്നത്. വ്യോമസേനയുടെ നിരീക്ഷണം ലക്ഷ്യമിട്ട് വിക്ഷേപിച്ചത് കൊണ്ട് തന്നെ ‘ഇന്ത്യയുടെ ആന്‍ഗ്രി ബേഡ്’ എന്നാണ് ജി സാറ്റ് 7നെ വിശേഷിപ്പിക്കുന്നത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ ആരംഭിച്ചിരുന്നു.

2,250 കിലോഗ്രാമാണ് ജിസാറ്റ്-7എയുടെ ഭാരം. എട്ടുവർഷത്തെ കാലാവധിയാണ് ഉപഗ്രഹത്തിനുളളത്. വ്യോമസേനയ്ക്ക് പുറമെ കരസേനയ്ക്കും ഉപകാരപ്പെടുന്നതാണ് ഉപഗ്രഹം. എന്നാൽ ഉപഗ്രഹത്തിന്റെ 70 ശതമാനം പ്രവര്‍ത്തനവും വ്യോമസേനക്ക് വേണ്ടിയായിരിക്കും. ഒപ്പം കര-നാവിക സേനയുടെ ഹെലികോപ്ടറുകളെ വ്യോമസേനയുമായി ബന്ധിപ്പിക്കാനും ഉപഗ്രഹത്തിലൂടെ സാധിക്കും.

ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ഏഴാമത്തെ വിക്ഷേപണമാണിത്. നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും മാത്രമാണ് ഇത്തരം സൈനിക ഉപഗ്രഹമുള്ളത്. യുദ്ധ വിമാനങ്ങളുടെ നിരീക്ഷണമടക്കം നിരവധി ദൗത്യങ്ങളാണ് ജി സാറ്റ് 7 എയുടേത്. ജിഎസ്എൽവി ശ്രേണിയിലെ 13-ാം വിക്ഷേപണ വാഹനമാണ് ജിഎസ്എൽവി എഫ്-11.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gsat 7 a launch today

Next Story
ജിഎസ്‌ടി നികുതിയിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർGST council, GST Council meeting, GST slab, Non luxury items, GST on TV, GST slabs, Arun jaitley, Business, Economy, India News, Indian Express,iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,
The moderation of comments is automated and not cleared manually by malayalam.indianexpress.com