scorecardresearch

ISRO GSAT-7A Launch: വ്യോമസേനയുടെ നേത്രമായി ഇന്ത്യയുടെ 'ആന്‍ഗ്രി ബേഡ്'; ജിസാറ്റ്-7എ ഭ്രമണപഥത്തില്‍

ISRO GSAT-7A Satellite Successfully Launched: ജിഎസ്എൽവി എഫ്-11 റോക്കറ്റിലാണ് ജിസാറ്റ്-7എ ഭ്രമണപഥത്തിലേക്ക് കുതിച്ചത്

ISRO GSAT-7A Satellite Successfully Launched: ജിഎസ്എൽവി എഫ്-11 റോക്കറ്റിലാണ് ജിസാറ്റ്-7എ ഭ്രമണപഥത്തിലേക്ക് കുതിച്ചത്

author-image
WebDesk
New Update
കൂടംകുളത്തിനു മാത്രമല്ല ഇസ്രോയ്ക്കും സൈബർ ആക്രമണ മുന്നറിയിപ്പ് നൽകി

ISRO Successfulluy Launches GSAT-7A

ISRO Launches Military Communication Satellite GSAT-7A: ന്യൂഡൽഹി: ബഹിരാകാശ പര്യവേഷണ രംഗത്ത് വീണ്ടും ഇന്ത്യൻ വിജയം. ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ജി സാറ്റ് 7 എ വിജയകരമായി ഭ്രമണപഥത്തിലെത്തി. ജിഎസ്എൽവി എഫ്-11 റോക്കറ്റിലാണ് ജിസാറ്റ്-7എ ഭ്രമണപഥത്തിലേക്ക് കുതിച്ചത്.

Advertisment

സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നുമാണ് ജിസാറ്റ്-7 എ പറന്നുയർന്നത്. വ്യോമസേനയുടെ നിരീക്ഷണം ലക്ഷ്യമിട്ട് വിക്ഷേപിച്ചത് കൊണ്ട് തന്നെ 'ഇന്ത്യയുടെ ആന്‍ഗ്രി ബേഡ്' എന്നാണ് ജി സാറ്റ് 7നെ വിശേഷിപ്പിക്കുന്നത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ ആരംഭിച്ചിരുന്നു.

2,250 കിലോഗ്രാമാണ് ജിസാറ്റ്-7എയുടെ ഭാരം. എട്ടുവർഷത്തെ കാലാവധിയാണ് ഉപഗ്രഹത്തിനുളളത്. വ്യോമസേനയ്ക്ക് പുറമെ കരസേനയ്ക്കും ഉപകാരപ്പെടുന്നതാണ് ഉപഗ്രഹം. എന്നാൽ ഉപഗ്രഹത്തിന്റെ 70 ശതമാനം പ്രവര്‍ത്തനവും വ്യോമസേനക്ക് വേണ്ടിയായിരിക്കും. ഒപ്പം കര-നാവിക സേനയുടെ ഹെലികോപ്ടറുകളെ വ്യോമസേനയുമായി ബന്ധിപ്പിക്കാനും ഉപഗ്രഹത്തിലൂടെ സാധിക്കും.

Advertisment

ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ഏഴാമത്തെ വിക്ഷേപണമാണിത്. നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും മാത്രമാണ് ഇത്തരം സൈനിക ഉപഗ്രഹമുള്ളത്. യുദ്ധ വിമാനങ്ങളുടെ നിരീക്ഷണമടക്കം നിരവധി ദൗത്യങ്ങളാണ് ജി സാറ്റ് 7 എയുടേത്. ജിഎസ്എൽവി ശ്രേണിയിലെ 13-ാം വിക്ഷേപണ വാഹനമാണ് ജിഎസ്എൽവി എഫ്-11.

India Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: