Latest News
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരന്‍ കൊല്ലപ്പെട്ടു, വധുവിന് പരുക്ക്

നവവധുവരന്മാര്‍ക്ക് സമ്മാനം നല്‍കിയത് ആരാണെന്ന് വ്യക്തമല്ല

Wedding gift, Bride, Groom

ഭുവനേശ്വര്‍: വിവാഹ സത്ക്കാരത്തിനിടെ ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന് ഗുരുതരമായി പരുക്കേറ്റു. ഒഡീഷയിലെ പാട്‌നഗര്‍ ജില്ലയിലെ ബൊലംഗീറിലാണ് സംഭവം നടന്നത്. ഈമാസം 18നായിരുന്നു വിവാഹം. തുടര്‍ന്ന് 21ാം തിയതി നടത്തിയ സത്ക്കാരത്തിനിടെ വിവാഹ സമ്മാനപ്പൊതി തുറക്കുമ്പോള്‍ ആയിരുന്നു പൊട്ടിത്തെറി.

ഗുരുതരമായ പരുക്കേറ്റ മുത്തശ്ശി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. നവവരനെ ബൊലംഗീര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വധു ഗുരുതരനിലയില്‍ ബര്‍ലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

നവവധുവരന്മാര്‍ക്ക് സമ്മാനം നല്‍കിയത് ആരാണെന്ന് വ്യക്തമല്ല. അന്ന് ലഭിച്ച സമ്മാനം വെള്ളിയാഴ്ച വീട്ടില്‍ വച്ച് തുറന്നുനോക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പട്‌നഗര്‍ പോലീസ് ഓഫീസര്‍ അറിയിച്ചു. തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ആരാണ് സമ്മാനം നല്‍കിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Groom killed bride injured in odishas balangir district as wedding gift explodes

Next Story
ഇന്ത്യന്‍ മാധ്യമങ്ങളെ എനിക്ക് ഇഷ്ടമാണ്, അമേരിക്കയിലേത് മൃഗീയം: ഡോണള്‍ഡ് ട്രംപ് ജൂനിയര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com