കാശ്മീർ: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷ സേനയ്ക്ക് നേരെയുണ്ടായ സൈനിക ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് മൂന്ന് ജവാന്മാരുൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തദ്ദേശീയനായ ഒരാളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

മുരൻ ചൗക് എന്ന സ്ഥലത്തെ സുരക്ഷാ സേനയുടെ ക്യാംപിന് നേരെയാണ് ആക്രമണം നടന്നത്. പതിയിരുന്ന് ആക്രമിച്ച് ഭീകരർ സൈന്യത്തിന് നേരെ തുടർച്ചയായി ഗ്രനേഡുകൾ ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ.  പരിക്കേറ്റവരിൽ രണ്ട് പേരും മുരൻ ചൗക് നിവാസികളാണെന്നാണ് വിവരം.

അതേസമയം, ഒരു പട്ടാളക്കാരനടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.  സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ