ജമ്മു: ജമ്മുവിലെ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് 27 പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ജമ്മു ഐജി എം.കെ.സിന്‍ഹ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സഞ്ചരിച്ചുകൊണ്ടിരുന്ന ബസില്‍ നിന്ന് സ്റ്റാന്‍ഡിനുള്ളിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നെന്ന് ഐ.ജി എം.കെ.സിന്‍ഹ സ്ഥിരീകരിച്ചു. ആക്രമണത്തിന് മുന്‍പ് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. ജനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും സംയമനം പാലിക്കണമെന്നും പൊലീസ് നേതൃത്വം കൃത്യതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐജി സിന്‍ഹ വ്യക്തമാക്കി.

ബസ് സ്റ്റാന്‍ഡിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് ഗ്രനേഡ് വീണത്. ഗ്രനേഡ് വീഴുന്ന സമയത്ത് സ്റ്റാന്‍ഡില്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നില്ല. സംഭവ സ്ഥലത്ത് പൊലീസ് സേന വിന്യസിച്ചിരിക്കുകയാണ്. പരുക്കേറ്റവരെ ജമ്മുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്കുള്ള മാര്‍ക്കറ്റിന് സമീപമാണ് ബസ് സ്റ്റാന്‍ഡ്. മാര്‍ക്കറ്റ് ലക്ഷ്യംവച്ച് കഴിഞ്ഞ കാലങ്ങളില്‍ നിരവധി ഗ്രനേഡ് ആക്രമണങ്ങള്‍ നടന്നിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ