/indian-express-malayalam/media/media_files/2026/01/07/green-land-2026-01-07-11-40-18.jpg)
Trump's claim on Greeen Land Updates
ലണ്ടൻ: വെനിസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നടപടിക്ക് പിന്നാലെ, ഗ്രീൻലാൻഡിന് മേലുള്ള യുഎസ് താൽപ്പര്യങ്ങളിൽ ശക്തമായ വിയോജിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ. ഗ്രീൻലാൻഡ് അവിടുത്തെ ജനങ്ങളുടേതാണെന്നും അതിന്റെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്നും യൂറോപ്യൻ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഫ്രാൻസ്, ജർമ്മനി, ഇറ്റലി, പോളണ്ട്, സ്‌പെയിൻ, ബ്രിട്ടൻ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ് ചൊവ്വാഴ്ച സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ആർട്ടിക് മേഖലയിലെ സുരക്ഷ നാറ്റോ സഖ്യകക്ഷികളുമായി ചേർന്ന് സംയുക്തമായി ഉറപ്പാക്കണമെന്നും, ഡെന്മാർക്കിനും ഗ്രീൻലാൻഡിനും മാത്രമേ അവരുടെ ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അവകാശമുള്ളൂ എന്നും പ്രസ്താവനയിൽ പറയുന്നു.
Also Read:വെനസ്വേലയിലെ യുഎസ് വ്യോമാക്രമണത്തിൽ 40 മരണം; അപകടകരമായ കീഴ്‌വഴക്കമെന്ന് യുഎൻ
ട്രംപിന്റെ താൽപ്പര്യം വീണ്ടും ചർച്ചയാകുന്നു പ്രതിരോധ ആവശ്യങ്ങൾക്കായി അമേരിക്കയ്ക്ക് ഗ്രീൻലാൻഡ് അത്യാവശ്യമാണെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അടുത്തിടെ 'ദ അറ്റ്ലാന്റിക്' മാഗസിന് നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചിരുന്നു. ഡാനിഷ് പ്രദേശമായ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ താൽപ്പര്യം പ്രധാന യൂറോപ്യൻ രാജ്യങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Also Read:വെനസ്വേല ഇനി യുഎസ് ഭരിക്കുമെന്ന് ട്രംപ്; നിക്കോളാസ് മഡുറോയെ ബന്ദിയാക്കി ന്യൂയോർക്കിലെത്തിച്ചു
വെനിസ്വേലയിലെ നടപടിയും ആശങ്കയും മയക്കുമരുന്ന് കടത്ത് ആരോപണങ്ങൾ ഉന്നയിച്ച് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം കഴിഞ്ഞ ശനിയാഴ്ച പിടികൂടിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഗ്രീൻലാൻഡിന്റെ കാര്യത്തിലും സമാനമായ നീക്കങ്ങൾ ഉണ്ടാകുമോ എന്ന് നാറ്റോ സഖ്യകക്ഷികൾ ഭയപ്പെടുന്നത്. ആർട്ടിക് മേഖലയിലെ സമാധാനം നിലനിർത്താൻ സഖ്യകക്ഷികൾ ഒത്തൊരുമിച്ച് നീങ്ങുമെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
ഭയപ്പെടേണ്ടതില്ലെന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി അതേസമയം, അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ പറഞ്ഞു. അമേരിക്ക ഉടൻ ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന് അവിടുത്തെ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിൽ ഏകദേശം 57,000 ആളുകളാണ് താമസിക്കുന്നത്. ഗ്രീൻലാൻഡ് നേരിട്ട് നാറ്റോയിൽ അംഗമല്ലെങ്കിലും, ഡെന്മാർക്കിന്റെ ഭാഗമായതിനാൽ നാറ്റോയുടെ സംരക്ഷണം ഈ പ്രദേശത്തിനുണ്ട്.
Read More:വെനസ്വേലയിൽ നിന്ന് 50 ദശലക്ഷം ബാരൽ എണ്ണ അമേരിക്കയിലെത്തും; വിപണി നിരക്കിൽ വാങ്ങുമെന്ന് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us