തേനിയിൽ ന്യൂട്രിനോ ഒബ്സർവേറ്ററി ആരംഭിച്ച് നടത്താനിരുന്ന കണികാ പരീക്ഷണത്തിന്  ഹരിത ട്രൈബ്യൂണലാണ് ഇടക്കാല സ്റ്റേ എന്ന് റിപ്പോർട്ട്. ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയില്ല. കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ആയിട്ടില്ല, തുടങ്ങിയ പരിസ്ഥിതി അടിസ്ഥാനമാക്കിയ കാരണങ്ങളുടെ പേരിലാണ് ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്.

തേനിയിലെ കനികാ പരീക്ഷണം കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പടെ വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു. കേരള – തമിഴ് നാട് അതിർത്തിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തുമെന്നായിരുന്നു ഒരു വിഭാഗം ഉന്നയിച്ചിരുന്ന ആരോപണം. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന വാദവും ഉയർന്നിരുന്നു.

അന്തരീക്ഷത്തിലെ ന്യൂട്രനോകളെ കുറിച്ച് തേനിയിലെ 13,000 മീറ്റർ ആഴമുള്ള ഗുഹയിലാണ് പരീക്ഷണം നടത്തുന്നത്. വിവിധ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പരീക്ഷണ പദ്ധതി ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ കണിക പരീക്ഷണ പദ്ധതിയാണ്.

തേനിയിലെ സംരക്ഷുിത വനമേഖലയായ ബോധി വെസ്റ്റ് വനമേഖയിലാണ് പരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.1500 കോടി രൂപയാണ് ന്യുട്രിനോ പദ്ധതിയുടെ ചിലവ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ