/indian-express-malayalam/media/media_files/uploads/2017/05/outgang.jpg)
ലക്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഗൃഹനാഥനെ കൊലപ്പെടുത്തി നാല് സ്ത്രീകളെ കൂട്ടമാനഭംഗത്തിന് ഇയാക്കിയ സംഭവത്തെ കുറിച്ച് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിയുടെ പ്രതികരണം വിവാദമാകുന്നു. ഉത്തർപ്രദേശ് നഗരവികസനകാര്യ മന്ത്രിയായ സുരേഷ് ഖന്നയാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ പൂർണമായി തടയാനാകുമെന്ന് ആർക്കും സർക്കാർ വാക്ക് നൽകിയിട്ടില്ലെന്ന് പറഞ്ഞത്.
കൂട്ടമാനഭംഗ വിഷയം ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായതിനെ കുറിച്ച് ആരാഞ്ഞ എൻഡിടിവി ലേഖകനോടാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ഉത്തർപ്രദേശ് ഒരു വലിയ സംസ്ഥാനമാണ്. പൂർണമായും കുറ്റകൃത്യവിമുക്തമാക്കാമെന്ന് ഞങ്ങൾ ആർക്കും വാക്ക് നൽകിയിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെയാണ് കാറിൽ നിന്ന് വലിച്ചിറക്കി ആറംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഇവരെ തടയാൻ ശ്രമിച്ച യുവാവിനെ ആക്രമികൾ വെടിവച്ചു കൊന്നു. ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം രാത്രി മടങ്ങുകയായിരുന്നു കുടുംബം ഉത്തര്‍ പ്രദേശിലെ ജേവര്‍-ബുലന്ദേശ്വര്‍ ഹൈവേയിലാണ് ആക്രമിക്കപ്പെട്ടത്.
യാത്രാമദ്ധ്യേ രാത്രി ഒരു മണിയോടെ ഇവര്‍ സഞ്ചരിക്കുന്ന കാര്‍ ഹൈവേയുടെ മധ്യത്തില്‍ വച്ച് ഒരു ലോഹവസ്തുവില്‍ തട്ടി നിൽക്കുകയായിരുന്നു. ശേഷം ആറംഗ അക്രമി സംഘം ഇവരുടെ മേല്‍ ചാടി വീഴുകയായിരുന്നു. സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതു കണ്ട് കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു സ്ത്രീകളെ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം ഇവരുടെ പണവും മറ്റും കവര്‍ന്ന ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്.
ഉത്തർപ്രദേശിലെ ക്രമസമാധാനനില പാടെ താറുമാറായെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ ആറംഗ കവർച്ചാസംഘം രണ്ട് പേരെ വെടിവെച്ച് കൊന്ന് ജ്വല്ലറി കൊള്ളയടിച്ചതും ബൈക്കിലെത്തിയ സംഘം വഴിയാത്രക്കാരനായ വൃദ്ധനെ കൊലപ്പെടുത്തി നാല് ലക്ഷം രൂപ മോഷ്ടിച്ചതും വലിയ വിവാദമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.