/indian-express-malayalam/media/media_files/uploads/2018/12/amit-shah.jpg)
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുളള പ്രതിപക്ഷ ഐക്യത്തെ കളിയാക്കി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. മഹാഗദ്ബന്ധനില്‍ പ്രധാനമന്ത്രി ആരാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'മഹാഗദ്ബന്ധന്‍ അധികാരത്തില്‍ എത്തിയാല്‍ ഓരോ ദിവസവും ഓരോ പ്രതിപക്ഷ നേതാക്കളായിരിക്കും പ്രധാനമന്ത്രി' എന്ന് അമിത് ഷാ പറഞ്ഞു.
കാന്‍പൂരില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വലിയ സഖ്യം ഉണ്ടാക്കുകയാണെങ്കില്‍ മായാവതി ആയിരിക്കും തിങ്കളാഴ്ച പ്രധാനമന്ത്രി. ചൊവ്വാഴ്ച അഖിലേഷ് യാദവും ബുധനാഴ്ച മമത ബാനര്‍ജിയും ആയിരിക്കും. വ്യാഴാഴ്ച ശരദ് പവാര്‍, വെളളിയാഴ്ച ദേവഗൗഡ, ശനിയാഴ്ച സ്റ്റാലിന്‍ എന്നിങ്ങനെയായിരിക്കും. ഞായറാഴ്ച രാജ്യത്തിന് മുഴുവന്‍ അവധി നല്‍കുമെന്നും അമിത് ഷാ പരിഹസിച്ചു.
തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ നേതാക്കളും ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് അഭിപ്രായം പറയണം. നുഴഞ്ഞുകയറ്റത്തിന് അനുവദിക്കണോ വേണ്ടയോ എന്ന് വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് ഭീഷണിയാണ് പ്രതിപക്ഷ ഐക്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.