/indian-express-malayalam/media/media_files/uploads/2022/09/health2.jpeg)
ന്യൂഡല്‍ഹി: 2018-19 ൽ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സംരക്ഷണ ചെലവ് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 1.28 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തില്‍ ഇത് 1.35 ശതമാനമായിരുന്നു.
നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്സ് എസ്റ്റിമേറ്റ്സ് പുറത്ത് വിട്ട കണക്ക് പ്രകാരം സർക്കാർ, ജനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങൾ, ബാഹ്യ ഫണ്ടിങ് എന്നിവയിലൂടെ ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കുന്ന മൊത്തം പണം 2018-19 ൽ അവസാനിക്കുന്ന അഞ്ച് വര്‍ഷത്തെ കാലയളവില്‍ ജിഡിപിയുടെ 3.9 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായിയി കുറഞ്ഞു.
രാജ്യത്തിന്റെ മൊത്തം ആരോഗ്യച്ചെലവിലെ സർക്കാരിന്റെ വിഹിതം 2014-15 ലെ 29 ശതമാനത്തിൽ നിന്ന് 2018-19 ൽ 40.6 ശതമാനമായി വർധിച്ചിട്ടും ജിഡിപിയില്‍ ആനുപാതികമായ ഇടിവ് സംഭവിച്ചു.
"അഞ്ച് വർഷത്തിനുള്ളിൽ ജിഡിപിയോ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പമോ വർധിച്ചിട്ടുണ്ടെങ്കിലും, ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവ് ഒന്നുകിൽ ഉയരുകയോ അല്ലെങ്കിൽ കുറഞ്ഞത് സ്ഥിരമായി തുടരുകയോ ചെയ്യുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പക്ഷെ അത് സംഭവിച്ചില്ല. കൂടാതെ, ആരോഗ്യ സംരക്ഷണ മേഖലയുടെ ദീർഘകാല ഫണ്ടിങ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയാണ് ബാധിക്കുന്നത്. മോശം പൊതുസൗകര്യങ്ങള്‍, എയിംസ് പോലുള്ള ആശുപത്രികളിലെ നീണ്ട ക്യൂ, അല്ലെങ്കിൽ സൗകര്യം ലഭിക്കുന്നതിനായി നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ പാവപ്പെട്ടവരെ കൂടുതല്‍ പണം ചെലവാക്കുന്നതിലേക്ക് നയിക്കുന്നു," പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരും ആരോഗ്യ ധനകാര്യ വിദഗ്ദൻ പറഞ്ഞു.
ആരോഗ്യ പദ്ധതികൾക്കുള്ള സർക്കാർ ചെലവ് മൊത്തം ആരോഗ്യ രംഗത്തെ ചെലവിന്റെ 9.6 ശതമാനമാണ്. മുൻ വർഷത്തെ ഒന്‍പത് ശതമാനത്തിൽ നിന്ന് വര്‍ധനവുണ്ടായിട്ടുണ്ട്. റിപ്പോർട്ടിൽ പറയുന്ന അതേ വർഷം സെപ്തംബറിലാണ് ആയുഷ്മാൻ ഭാരത് നിലവില്‍ വന്നത്. അതിനാൽ, തുടർന്നുള്ള റിപ്പോർട്ടുകളിൽ ഈ അനുപാതം കൂടാനാണ് സാധ്യത.
സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ആരോഗ്യ രംഗത്തെ മൊത്തം ചെലവിന്റെ 6.6 ശതമാനമാണ്. മുന്‍ വര്‍ഷം ഇത് 5.8 ശതമാനമായിരുന്നു.
"ഇന്‍ഷുറന്‍സ് കവർ ചെയ്യുന്ന ആളുകളുടെ എണ്ണം വർധിച്ചിട്ടുണ്ടോ അതോ അവർ പ്രീമിയമായി അടക്കുന്ന തുക മാത്രമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രീമിയത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2018-19 വർഷത്തെ മൊത്തം ആരോഗ്യച്ചെലവിന്റെ 48.2 ശതമാനമാണ് ആളുകൾ ആരോഗ്യ സംരക്ഷണ ചെലവുകൾക്കായി നൽകുന്നത്, മുൻ വർഷത്തേക്കാള്‍ (48.8 ശതമാനം) ചെറിയ ഇടിവ് സംഭവിച്ചിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us