കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവ് സംസ്ഥാന ഗവൺമെന്റിന്റെ അധികാര പരിധിയിൽ വരുന്നതാണെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രം ഇറക്കിയ വിജ്ഞാപനത്തെപ്പറ്റി പഠിച്ചതിന് ശേഷം നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം എന്ന് സിദ്ധരാമയ്യ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കശാപ്പ് നിയന്ത്രണത്തെപ്പറ്റിയുള്ള ജനങ്ങളുടെ അഭിപ്രായം തേടുമെന്നും വിവിധ വിഭാഗത്തിലുള്ള ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം പുറത്തിറക്കുന്ന എല്ലാ വിജ്ഞാപനങ്ങളും നടപ്പിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. കന്നുകാലി കശാപ്പ് നിയന്ത്രിക്കുന്ന ഉത്തരവിന് എതിരെ കർണ്ണാടക മുഖ്യമന്ത്രിയും രംഗത്ത് എത്തിയത് പ്രതിഷേധക്കാർക്ക് ഊർജ്ജമാകും.