scorecardresearch

മൊബൈല്‍ ഫോൺ ഉപയോക്താക്കൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രം

അജ്ഞാത മൊബൈൽ നമ്പറിന് ശേഷം '*401#' എന്ന നമ്പർ ഡയൽ ചെയ്യുന്നതിൽ മുന്നറിയിപ്പുമായ് കേന്ദ്ര ടെലികോം വകുപ്പ്

അജ്ഞാത മൊബൈൽ നമ്പറിന് ശേഷം '*401#' എന്ന നമ്പർ ഡയൽ ചെയ്യുന്നതിൽ മുന്നറിയിപ്പുമായ് കേന്ദ്ര ടെലികോം വകുപ്പ്

author-image
WebDesk
New Update
Mobile Phone, cyber security

ടെലികോം സേവനദാതാക്കൾ ഒരിക്കലും തങ്ങളുടെ വരിക്കാരോട് '*401#' ഡയൽ ചെയ്യാൻ ആവശ്യപ്പെടില്ലെന്ന്, ടെലികോം വകുപ്പ്

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ടെലികോം വകുപ്പ്. അജ്ഞാത നമ്പരുകളിലൂടെയുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഏതെങ്കിലും അജ്ഞാത മൊബൈൽ നമ്പറിന് ശേഷം '*401#' എന്ന നമ്പർ ഡയൽ ചെയ്യാൻ ആവശ്യപ്പെടുന്ന തട്ടിപ്പു സംഘങ്ങളിൽ, ജാഗ്രത നിർദേശിച്ചാണ് മുന്നറിയിപ്പ്. 

Advertisment

ഉപയോക്താവ് ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്ത ശേഷം '*401#' എന്ന നമ്പർ കൂട്ടിച്ചേർത്താൽ, ആ ഫോണിൽ ലഭിക്കുന്ന എല്ലാ കോളുകളും ഈ നമ്പരിലേക്ക് 'ഫോർവേഡ്' ചെയ്യപ്പെടും. ഇത്തരത്തിൽ അജ്ഞാത നമ്പരുകളിൽ നിന്ന് വരുന്ന ഫോൺ കോളുകൾ ആവശ്യപ്പെടുന്ന യാതൊരു കാര്യങ്ങളും ചെയ്യരുതെന്നാണ് നിർദേശം.

അജ്ഞാതമായ ചില മൊബൈൽ നമ്പറുകളോടൊപ്പം *401# എന്ന നമ്പർ ഡയൽ ചെയ്യാൻ ആവശ്യപ്പെടുന്ന സംശയകരമായ ഇൻകമിംഗ് കോളുകളിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ടെലികോം വകുപ്പ് പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പൗരന്മാരുടെ മൊബൈലിൽ ലഭിക്കുന്ന കോളുകൾ, അജ്ഞാത മൊബൈൽ നമ്പറിലേക്ക് കൈമാറുന്നത് പ്രവർത്തനക്ഷമമാക്കുന്നു. ഇതിലൂടെ തട്ടിപ്പുകാർക്ക് എല്ലാ ഇൻകമിംഗ് കോളുകൾ സ്വീകരിക്കാനും, നമ്പരിൽ ലഭിക്കുന്ന വിവരങ്ങൾ ദുരപയോഗം ചെയ്യാനും ഇടയാക്കുന്നു, ടെലികോം വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കസ്റ്റമർ സർവ്വീസ് എന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പു സംഘം, സിം കാർഡോ മാറ്റു നെറ്റുവർക്ക് സംബന്ധിച്ചോ പ്രശനങ്ങൾ ഉണ്ടെന്ന് ഉപയോക്താക്കളെ ധരിപ്പിക്കിന്നു. തൂടർന്ന് പ്രശ്നപരിഹാരത്തിനായി‘*401#’എന്ന നമ്പർ നിർദിഷ്ട നമ്പരിനു ശേഷം ഡയൽ ചെയ്യാൻ ആവശ്യപ്പെടുന്നു. ഈ നടപടികൾ പൂർത്തിയാക്കുന്ന ഉപയോക്താക്കളെ തട്ടിപ്പിനിരയാക്കി പണമടക്കം വിലപിടിപ്പുള്ള വിവരങ്ങൾ കൈക്കലാക്കുന്നു, തട്ടിപ്പ് രീതി വിശദീകരിച്ച് ടെലിക്കോ വകുപ്പ് പറഞ്ഞു.

Advertisment

ടെലികോം സേവന ദാതാക്കൾ ഒരിക്കലും തങ്ങളുടെ വരിക്കാരോട് '*401#' ഡയൽ ചെയ്യാൻ ആവശ്യപ്പെടില്ലെന്നും '*401#' ഡയൽ ചെയ്യുന്നതിലൂടെ കോൾ ഫോർവേഡിംഗ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കോൾ ഫോർവേഡിംഗ് പരിശോദിക്കാനായി മൊബൈൽ ഫോൺ ക്രമീകരണങ്ങൾ നിരീക്ഷിക്കാനും ടെലികോം വകുപ്പ് പൗരന്മാരെ നിർദേശിച്ചു.

Check out More News Here 

Telecom Cyber Attack india government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: